Sub Lead

ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും വ്യാജ ഐഡികാര്‍ഡുകളുമായി യുവാവ് അറസ്റ്റില്‍; പാറ്റ്‌ന വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ശിവം ശര്‍മയെ പിടികൂടിയത്

ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും വ്യാജ ഐഡികാര്‍ഡുകളുമായി യുവാവ് അറസ്റ്റില്‍; പാറ്റ്‌ന വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ശിവം ശര്‍മയെ പിടികൂടിയത്
X

പാറ്റ്‌ന: ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും വ്യാജ ഐഡി കാര്‍ഡുകളുമായി ബിഹാറിലെ ജയ് പ്രകാശ് നാരായണ്‍ വിമാനത്താവളത്തിന് സമീപം കറങ്ങി കടന്ന യുവാവ് അറസ്റ്റില്‍. സിസോനി പ്രബോധി പ്രദേശത്തെ ശിവം ശര്‍മ എന്ന പേരില്‍ അറിയപ്പെടുന്ന ശിവം കുമാറാണ് അറസ്റ്റിലായത്. പ്രതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ പാകിസ്താന്‍ പതാകകളുമായി നില്‍ക്കുന്ന നിരവധി പേരുടെ ചിത്രങ്ങളും കണ്ടെത്തി. ഇയാളെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരുകയാണ്. സൈനിക നിറത്തിലുള്ള ബാഗ്, മെഡിക്കല്‍ ബാഗുകള്‍, രണ്ടു മൊബൈല്‍ ഫോണുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍, മോട്ടോര്‍ സൈക്കിളുകളുടെ താക്കോലുകള്‍, ജമ്മു കശ്മീര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഐഡി കാര്‍ഡ് എന്നിവയും കണ്ടെത്തി. ഇയാളുടെ വീട്ടിലും പോലിസ് റെയ്ഡ് നടത്തി.

Next Story

RELATED STORIES

Share it