Sub Lead

യുഎസും ഇസ്രായേലും ഖത്തറും ത്രികക്ഷി ഏകോപന സംവിധാനം രൂപീകരിക്കും

യുഎസും ഇസ്രായേലും ഖത്തറും ത്രികക്ഷി ഏകോപന സംവിധാനം രൂപീകരിക്കും
X

വാഷിങ്ടണ്‍: യുഎസും ഇസ്രായേലും ഖത്തറും ത്രികക്ഷി ഏകോപന സംവിധാനം രൂപീകരിക്കും. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

'' ഇന്ന്, പ്രസിഡന്റ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഖത്തറിലെ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായും ത്രികക്ഷി ഫോണ്‍ സംഭാഷണം നടത്തി... ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പരസ്പരമുള്ള പരാതികള്‍ പരിഹരിക്കുന്നതിനും ഭീഷണികള്‍ തടയുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഒരു ത്രികക്ഷി സംവിധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദ്ദേശം നേതാക്കള്‍ അംഗീകരിച്ചു.''-വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ദോഹയില്‍ ആക്രമണം നടത്തി ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ നെതന്യാഹു മാപ്പും പറഞ്ഞു.

Next Story

RELATED STORIES

Share it