Sub Lead

പശ്ചിമേഷ്യയില്‍ പ്രകോപനവുമായി യുഎസ് യുദ്ധക്കപ്പല്‍

യുദ്ധക്കപ്പല്‍ വിന്യസിച്ചതിലൂടെ ഇറാനുള്ള മുന്നറിയിപ്പാണ് യുഎസ് നാഷണല്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. ഇറാനെതിരെ ഏത് ആക്രമണത്തിനും തയാറാണെന്ന് ഞങ്ങള്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യവും പ്രകോപനപരവുമായ നീക്കമാണ് യുഎസ് നടത്തുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തി.

പശ്ചിമേഷ്യയില്‍ പ്രകോപനവുമായി യുഎസ് യുദ്ധക്കപ്പല്‍
X

വാഷിങ്ടണ്‍: പശ്ചിമേഷ്യല്‍ യുദ്ധ ഭീതി പടര്‍ത്തി യുഎസ് യുദ്ധക്കപ്പല്‍. ഇറാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌െ്രെടക്കാണ് കഴിഞ്ഞ ദിവസം പശ്ചിമേഷ്യയില്‍ വിന്യസിച്ചത്. യുദ്ധക്കപ്പല്‍ വിന്യസിച്ചതിലൂടെ ഇറാനുള്ള മുന്നറിയിപ്പാണ് യുഎസ് നാഷണല്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. ഇറാനെതിരെ ഏത് ആക്രമണത്തിനും തയാറാണെന്ന് ഞങ്ങള്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യവും പ്രകോപനപരവുമായ നീക്കമാണ് യുഎസ് നടത്തുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തി.

കഴിഞ്ഞ ആഴ്ച ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ച് എണ്ണ കയറ്റുമതി ചെയ്യുന്നത് തുടരുമെന്ന് ഇറാന്‍ ഡെപ്യട്ടി ഓയില്‍ മന്ത്രി അമിര്‍ ഹുസൈന്‍ സമനിനിയ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it