Sub Lead

യുഎസിലും ഫൈസര്‍ വാക്‌സിന് അനുമതി; 24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കും

യുഎസിലും ഫൈസര്‍ വാക്‌സിന് അനുമതി; 24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കും
X

വാഷിങ്ടണ്‍ ഡിസി: യുഎസില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി.യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) ആണ് ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയത്. അടുത്ത 24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു.

'കൊവിഡ് 19 തടയുന്നതിനായി ഫൈസര്‍ബയോടെക് കൊവിഡ് 19 വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ അംഗീകാരം നല്‍കുന്നു. ട്രംപ് ട്വിറ്ററില്‍ല്‍ കുറിച്ചു.ബ്രിട്ടന്‍, ബഹ്‌റയിന്‍, കാനഡ, സൗദി അറേബ്യ, മെക്‌സിക്കോ എന്നിവയ്ക്ക് ശേഷം ഫൈസര്‍ വാക്‌സിന്‍ അംഗീകരിക്കുന്ന ആറാമത്തെ രാജ്യമാണ് യുഎസ്.ബഹ്‌റിനില്‍ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ഏതാനും ആഴ്ചകള്‍ക്കിടയില്‍ അമേരിക്കയില്‍ കൊവിഡ് രോഗബാധ കുത്തനെ വര്‍ധിച്ചതിനിടെയാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ ഉപയോഗം അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദം എഫ്ഡിഎ നേരിട്ടിരുന്നു. വാക്‌സിന്റെ വേഗം കണ്ടത്ത് അംഗീകരിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് എഫ്ഡിഎ മേധാവി സ്റ്റീഫന്‍ ഹാനോട് വൈറ്റ് ഹൗസ് ഭീഷണിപെടുത്തിരുന്നു

രോഗം ചെറുക്കുന്നതില്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന നിര്‍മാതാക്കളുടെ അവകാശവാദം എഫ്ഡിഎ അംഗീകരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും വിലയിരുത്തി. കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് ചുവന്നുതടിക്കല്‍, കുറച്ചുനേരത്തേക്കു തളര്‍ച്ച, തലവേദന, പേശിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഫൈസറിന്റെ വാക്‌സീന്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുത്തിവയ്‌പെടുത്തശേഷം രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാര്‍ശ്വഫലമുണ്ടായതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ് കര്‍ശനമാക്കിയത്. രാജ്യത്തുടനീളമുള്ള ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ദീര്‍ഘകാല പരിചരണ സൗകര്യങ്ങള്‍ എന്നിവയിലേക്ക് ദശലക്ഷക്കണക്കിന് ഡോസുകള്‍ അയയ്ക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ ലോജിസ്റ്റിക് പ്രവര്‍ത്തനം യുഎസ് ഇപ്പോള്‍ ഏറ്റെടുക്കും.




Next Story

RELATED STORIES

Share it