Sub Lead

പാക്കിസ്താന് എഫ്16 വിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി യുഎസ്

പാക്കിസ്താന് 12.5 കോടി ഡോളറിന്റെ എഫ്16 വിമാനങ്ങള്‍ വില്‍ക്കാനാണ് യുഎസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്

പാക്കിസ്താന് എഫ്16 വിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി യുഎസ്
X

വാഷിങ്ടണ്‍: പാക്കിസ്ഥാന് എഫ്16 വിമാനങ്ങള്‍ വില്‍ക്കാന്‍ യുഎസ് തീരുമാനിച്ചതായി റിപോര്‍ട്ട്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് യുഎസിന്റെ ഈ തീരുമാനം.

പാക്കിസ്താന് 12.5 കോടി ഡോളറിന്റെ എഫ്16 വിമാനങ്ങള്‍ വില്‍ക്കാനാണ് യുഎസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പാക്കിസ്താനു യുഎസ് നല്‍കിയിരുന്ന സുരക്ഷാസഹായങ്ങള്‍ 2018 ജനുവരി മുതല്‍ ട്രംപിന്റെ നിര്‍ദേശപ്രകാരം മരവിപ്പിച്ചിരുന്നു. പുതിയ കരാറോടെ എഫ് 16 വിമാനങ്ങള്‍ക്ക് 24 മണിക്കൂറും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാക്കും.

പാക്കിസ്താനുള്ള സൈനിക സഹായ നിരോധനം നീക്കിയാല്‍ കരാറുമായി മുന്നോട്ട് പോകുമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഈ ആഴ്ചയില്‍ തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെയുള്ള നിരോധനം നീക്കിയേക്കും.

Next Story

RELATED STORIES

Share it