- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതി സൈനികനെന്ന് പോലിസ്

ലക്‌നോ: കോച്ചിങ് ക്ലാസിലേക്കു പോവുന്നതിനിടെ 19 കാരിയായ വിദ്യാര്‍ഥിനിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി സൈനികനെന്നു സംശയിക്കുന്നതായി പോലിസ്. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. അന്നേദിവസം കോച്ചിങ് ക്ലാലില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്‌തെന്നു കാണിച്ച് കുടുംബാംഗങ്ങളാണ് പോലിസിനെ അറിയിച്ചത്. കാറിലെത്തിയ നാല് പേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നു ഔര്യ പോലിസ് സൂപ്രണ്ട് സുനിതി പറഞ്ഞു. കേസിലെ പ്രധാന പ്രതി അലഹബാദില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ആര്‍മി ജവാനാണെന്നാണ് ആരോപണം. അന്നേദിവസം അദ്ദേഹം എവിടെയാണെന്ന് ഔദ്യോഗികമായി പരിശോധിക്കാന്‍ അദ്ദേഹത്തിന്റെ ബറ്റാലിയനെ അറിയാന്‍ ശ്രമിക്കുകയാണെന്നും പൊതു സ്ഥലത്ത് നടന്നെന്ന് പറയുന്ന ബലാല്‍സംഗ ആരോപണത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു. കടയുടമകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.തന്നെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു.
RELATED STORIES
പിഎസ്ജി വിടുന്നതായി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണ്ണരുമ
13 Aug 2025 5:44 AM GMTജീവപര്യന്തത്തിലെ നിശ്ചിത ശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണം: സുപ്രിംകോടതി
13 Aug 2025 5:42 AM GMTഗസയിലെ ഇസ്രായേല്‍ വംശഹത്യ: 67 പേര് കൂടി കൊല്ലപ്പെട്ടു
13 Aug 2025 5:24 AM GMTഇന്ത്യയ്ക്കെതിരേ വീണ്ടും ഭീഷണി ഉയര്‍ത്തി പാക് സൈനിക മേധാവി; ഇനി ഒരു...
12 Aug 2025 2:50 PM GMTസഹോദരിമാരെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ സഹോദരന് പുഴയില്‍ മരിച്ചതായി...
12 Aug 2025 2:42 PM GMTപരിശീലനത്തില്‍ വീഴ്ച വരുത്തി 1700 പൈലറ്റുമാര്‍; ഇന്‍ഡിഗോയ്ക്ക്...
12 Aug 2025 2:36 PM GMT