Top

ദന്ത ഡോക്ടറെ കഴുത്തറുത്ത് കൊന്നു; കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

പ്രതി ശുഭം പഥകിനെ പോലിസ് പിടികൂടി

ദന്ത ഡോക്ടറെ കഴുത്തറുത്ത് കൊന്നു; കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
X

ആഗ്ര: സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ ദന്തഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. 38 കാരിയായ ഡോക്ടര്‍ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. പ്രതി ശുഭം പഥകിനെ പോലിസ് പിടികൂടി.

കേബ്ള്‍ ടി.വി ടെക്‌നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീടിനകത്ത് കടന്ന അക്രമി നിഷയെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഡോക്ടറെ അക്രമിക്കുമ്പോള്‍ എട്ടും നാലും വയസായ നിഷയുടെ കുട്ടികള്‍ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്നു. കുട്ടികളെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. നിഷയുടെ ഭര്‍ത്താവ് അജയ് സിംഗാള്‍ ആശുപത്രിയില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു അക്രമം. നിഷയെ കൊലപ്പെടുത്തിയതിനുശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടിനുള്ളില്‍ തന്നെയുണ്ടായിരുന്നു. പ്രതി വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ പോലിസ് തിരിച്ചറിഞ്ഞത്.

Next Story

RELATED STORIES

Share it