Sub Lead

കേന്ദ്ര ബജറ്റ് 2019: ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് സറ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വന്ന് പഠിക്കാനായി മാര്‍ഗരേഖ രൂപീകരിക്കും.

കേന്ദ്ര ബജറ്റ് 2019: ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും
X
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും. സ്‌കൂള്‍, ഉപരിപഠന വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വരും. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് സറ്റഡി ഇന്‍ ഇന്ത്യ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ വന്ന് പഠിക്കാനായി മാര്‍ഗരേഖ രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ വകയിരുത്തും.

ഇന്റര്‍നെറ്റ് മിഷന്‍: ഇന്റര്‍നെറ്റിനായി മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും. വരും തലമുറയെ ബോധവാന്മാരാക്കാന്‍ ഗാന്ധിപീഡിയ നിലവില്‍ വരും. ഗാന്ധിയന്‍ മൂല്യങ്ങള്‍ വരും തലമുറയ്ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

*ഗവേഷണത്തിലൂന്നിയ വിദ്യാഭ്യാസ നയം.

*എല്ലാ ഗ്രാമത്തിലും ഡിജിറ്റല്‍ സാക്ഷരത.

*ജലസ്രോതസ്സുകളുടെ പരിപാലനത്തിന് ജല്‍ ജീവന്‍.

*സീറോ ബജറ്റ് ഫാമിങ് നടപ്പിലാക്കും

*ഓരോ പൗരനും ആവശ്യമായ അളവില്‍ കുടിവെള്ളം ലഭ്യമാക്കും.

*ബഹിരാകാശ ഗവേഷണ വിജയങ്ങള്‍ വാണിജ്യവത്കരിക്കും.

*ഒരു രാജ്യം ഒരു കാര്‍ഡ്': ഊര്‍ജ്ജ, ഗതാഗത മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്ത് ബജറ്റ്

*പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു.

*ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍.

*സോഷ്യല്‍ സ്‌റ്റോക് എക്‌സേഞ്ച് നിലവില്‍ കൊണ്ടുവരും.

*നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തും

*എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കും.

Next Story

RELATED STORIES

Share it