Sub Lead

ഡല്‍ഹി കലാപ കേസ്: ഹൈക്കോടതി ജാമ്യം നല്‍കിയാല്‍ ഉമര്‍ ഖാലിദ് നാളെ ജയില്‍ മോചിതനാവും

ഖാലിദിന്റെ പ്രസംഗങ്ങളില്‍ പ്രതിഷേധത്തിനൊപ്പം 'അഹിംസയ്ക്കുള്ള പ്രത്യേക ആഹ്വാനവും' ഉണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ വാദത്തിനിടെ ഖാലിദിന്റെ അഭിഭാഷകന്‍ ത്രിദീപ് പൈസ് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി കലാപ കേസ്: ഹൈക്കോടതി ജാമ്യം നല്‍കിയാല്‍ ഉമര്‍ ഖാലിദ് നാളെ ജയില്‍ മോചിതനാവും
X

ന്യൂഡല്‍ഹി: നാളെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചാല്‍ ഉമര്‍ ഖാലിദ് ജയില്‍ മോചിതനാവും. കലാപമുണ്ടാക്കാനുള്ള 'വലിയ ഗൂഢാലോചന' ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ്.

ഖാലിദിന്റെ പ്രസംഗങ്ങളില്‍ പ്രതിഷേധത്തിനൊപ്പം 'അഹിംസയ്ക്കുള്ള പ്രത്യേക ആഹ്വാനവും' ഉണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ വാദത്തിനിടെ ഖാലിദിന്റെ അഭിഭാഷകന്‍ ത്രിദീപ് പൈസ് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലെ ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടെയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടെയും ആസൂത്രകന്‍മാരാണെന്ന് ആരോപിച്ച് ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങി നിരവധി പേര്‍ക്കെതിരെ യുഎപിഎയിലേയും ഐപിസിയിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

ബാബറി മസ്ജിദ്, മുത്തലാഖ്, കശ്മീര്‍, മുസ്‌ലിംകളെ അടിച്ചമര്‍ത്തല്‍, എന്‍ആര്‍സി, സിഎഎ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് 2020 ഫെബ്രുവരിയില്‍ അമരാവതിയില്‍ ഖാലിദ് നടത്തിയ പ്രസംഗം 'വളരെ കണക്കുകൂട്ടിയ പ്രസംഗമായിരുന്നു' എന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് വാദിച്ചു. എന്‍ആര്‍സി വിഷയത്തില്‍ ഗവണ്‍മെന്റിനെതിരെ തെരുവില്‍ പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്‌തെന്നും പ്രസാദ് വാദമുയര്‍ത്തി.

എന്നാല്‍, ഒരു നിയമത്തിനെതിരായ പ്രതിഷേധം ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടുന്ന മൗലികാവകാശങ്ങള്‍ക്കുള്ളിലാണെന്ന് ഖാലിദിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.സമാധാനപരമായ പ്രതിഷേധത്തിന് പുറമെ അക്രമത്തിന് ആഹ്വാനം ചെയ്തതിന് തെളിവുകളില്ലാത്തതിനാല്‍ ഗൂഢാലോചന ആരോപണങ്ങള്‍ 'സാങ്കല്‍പ്പികവും' പോലിസ് കെട്ടിച്ചമച്ചതുമാണെന്ന് ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചു.

Next Story

RELATED STORIES

Share it