Sub Lead

ട്രാക്റ്റര്‍ റാലിക്കെതിരേ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസ്; ഗൂഢാലോചനയില്‍ അന്വേഷണം

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംഘടനാ നേതാക്കളുടെ ഇക്കാര്യത്തിലുള്ള പങ്കും അന്വേഷിക്കും.

ട്രാക്റ്റര്‍ റാലിക്കെതിരേ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി കേസ്; ഗൂഢാലോചനയില്‍ അന്വേഷണം
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരരംഗത്തുള്ള കര്‍ഷകര്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹില്‍ നടത്തിയ ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി പോലിസ് കേസെടുത്തു.സംഘര്‍ഷത്തിനു പിന്നിലെ ഗൂഢാലോചനയില്‍ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സംഘടനാ നേതാക്കളുടെ ഇക്കാര്യത്തിലുള്ള പങ്കും അന്വേഷിക്കും.

ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കള്‍ക്കെതിരേ ഡല്‍ഹി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി. ചെങ്കോട്ട ആക്രമണത്തിലെ മുഖ്യ പ്രതികളായ ദീപ് സിദ്ദു, ലഖ സിദ്ധാന എന്നിവര്‍ക്കെതിരെയും കേസെടുത്തു.

റിപ്പബ്ലിക്ക് ദിനത്തിലെ ടാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലും രാജ്യ തലസ്ഥാനത്തിനകത്തും ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ രാജദ്രോഹക്കുറ്റം ചുമത്താനാണ് പോലിസ് നീക്കം. കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് ബല്‍ബീര്‍ എസ് രാജെവാള്‍, ബല്‍ദേവ് സിങ് സിര്‍സ, ഡോ. ദര്‍ശന്‍ പാല്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചത്. ആക്രമണത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ ചെങ്കോട്ടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കുകയാണ്. അതിനിടെ, സമരക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗാസിപ്പൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Next Story

RELATED STORIES

Share it