- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒരു ഇസ് ലാമോഫോബ് വിദ്വേഷം പ്രചരിപ്പിക്കുന്നത് കാണുക'; സുധീര്‍ ചൗധരിയുടെ വീഡിയോ പങ്ക്‌വച്ച് യുഎഇ രാജകുമാരി
ദുബയ്: 'ഞാന്‍ ഒരു ഇസ് ലാമോഫോബ് അല്ല' എന്ന വിവാദ ഇന്ത്യന്‍ ടെലിവിഷന്‍ അവതാരകനായ സീ ന്യൂസിലെ സുധീര്‍ ചൗധരിയുടെ വാദം പൊളിച്ചടക്കി യുഎഇ രാജകുമാരി. സുധീര്‍ ചൗധരി ന്യൂസ് റൂമിലിരുന്ന് മുസ് ലിം വിരുദ്ധമായ കുപ്രചാരണങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ യുഎഇ രാജകുമാരി ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം ട്വിറ്ററില്‍ പങ്ക് വച്ചു.
Listen and Read how an #Islamaphobe hate mongers against his own Indian brethren. Thanks to him mosques are demolished, Muslims attacked and their businesses burned. اقرأوا ماذا يقول عن المسلمين في بلده بعد ان أجج عليهم النار و الكره و البغض و تسبب في حرق مساجدهم و بيوتهم اعمالهم pic.twitter.com/OlD4m8n6jT
— Hend F Q (@LadyVelvet_HFQ) December 2, 2021
ഒരു ഇസ്ലാമാഫോബ് തന്റെ സ്വന്തം ഇന്ത്യന്‍ സഹോദരന്മാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നത് എങ്ങനെയെന്ന് കേള്‍ക്കുകയും വായിക്കുകയും ചെയ്യുക. എന്ന അടിക്കുറിപ്പോടെയാണ് രാജകുമാരി വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. കൊവിഡ് വ്യാപനം തുടങ്ങിയ സമയത്ത് തബ് ലീഗ് ജമാഅത്തിനെതിരേ നടത്തിയ പ്രസ്താവന, പൗരത്വ പ്രക്ഷോഭകാരികളെ വര്‍ഗീയവാദികളാക്കിയുള്ള പ്രസ്താവന, പാകിസ്താന്‍ ക്രിക്കറ്റ് ടീം സ്റ്റേഡിയത്തില്‍ നമസ്‌കരിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള വിദ്വേഷ പ്രസ്താവന തുടങ്ങി നിരവധി വീഡിയോ ക്ലിപ്പുകള്‍ രാജകുമാരി ട്വിറ്ററില്‍ പങ്ക്‌വച്ചു.
വിവാദ ഇന്ത്യന്‍ ടെലിവിഷന്‍ അവതാരകനായ സീ ന്യൂസിലെ സുധീര്‍ ചൗധരിയെ അബുദാബിയിലെ ഒരു പരിപാടിയുടെ സ്പീക്കേഴ്‌സ് പാനലില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഒരു ഇസ് ലാമോഫോബ് യുഎഇയില്‍ പ്രസംഗക്കുന്നതിനെതിരേ രാജകുമാരി രംഗത്ത് വന്നിരുന്നു.
തന്റെ ടിവി സംപ്രേക്ഷണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതില്‍ ചൗധരിയുടെ പങ്ക് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ യുഎഇയിലേക്ക് ക്ഷണിച്ച നടപടിക്കെതിരേ ഹിന്ദ് രാജകുമാരി ശക്തമായി പ്രതികരിച്ചിരുന്നു.
ചൗധരിയെ 'ഭീകരന്‍' എന്ന് അഭിസംബോധന ചെയ്ത യുഎഇ രാജകുമാരി, വിവാദ ടിവി അവതാരകന്‍ ഇസ്‌ലാമിനെയും അതിന്റെ അനുയായികളെയും അപകീര്‍ത്തിപ്പെടുത്തുന്നത് എങ്ങനെയെന്ന് സംഘാടകനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം വളര്‍ത്തുന്നതില്‍ ചൗധരി ഇന്ത്യന്‍ ടിവി അവതാരകരില്‍ മുന്‍പന്തിയിലാണ്. 2020ല്‍ കൊറോണ വൈറസ് പടര്‍ത്തുന്നതിന് ഇന്ത്യന്‍ മുസ് ലിംകളെ കുറ്റപ്പെടുത്തി അവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു കാംപയിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.
അബുദാബിയിലെ സെമിനാര്‍ വിവാദമായതോടെ താന്‍ ഇസ് ലാമോഫോബ് അല്ല എന്ന് സുധീര്‍ ചൗധരി ട്വീറ്റ് ചെയ്തു. 'എന്റെ പേര് സുധീര്‍ ചൗധരി, ഞാനൊരു ഇസ്‌ലാമോഫോബ് അല്ല.'എന്നാണ് സുധീര്‍ ചൗധരി ട്വീറ്റ് ചെയ്തത്. ഇതോടെയാണ് ചര്‍ച്ച വീണ്ടും ചൂട്പിടിച്ചത്. സുധീര്‍ ചൗധരിയുടെ വാദം തള്ളി നിരവധി പേര്‍ രംഗത്തെത്തി. ഇതിനിടേയാണ് സുധീര്‍ ചൗധരി ഇസ് ലാമോഫോബ് ആണെന്ന് തെളിയിക്കുന്ന വീഡിയോ യുഎഇ രാജകുമാരി പങ്ക്‌വച്ചത്.
RELATED STORIES
ഡല്‍ഹിയില്‍ സിറിയന്‍ അഭയാര്‍ത്ഥിക്കും കുഞ്ഞിനും നേരെ ആസിഡ് ആക്രമണം
9 Oct 2024 3:52 AM GMTബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ വിരമിച്ചു
8 Oct 2024 6:04 PM GMTമൂന്നാം തൊഴില്‍ കമ്മീഷനെ നിയമിക്കണം: കെയുഡബ്ല്യുജെ ട്രേഡ് യൂനിയന്‍...
8 Oct 2024 2:20 PM GMTകേക്ക് കഴിച്ച അഞ്ചുവയസ്സുകാരന് മരണപ്പെട്ടു; ഭക്ഷ്യവിഷബാധയെന്ന് സംശയം
8 Oct 2024 2:09 PM GMTവഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്
8 Oct 2024 1:35 PM GMTഗോവയിലെ ആര്‍എസ്എസ് മുന്‍ മേധാവിയുടെ വിദ്വേഷ പ്രസ്താവന: കേരള ലാറ്റിന്‍...
8 Oct 2024 1:20 PM GMT