Sub Lead

കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
X

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് മെരുവമ്പായില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കതിരൂര്‍ വേറ്റുമ്മല്‍ കോരത്താന്‍ കണ്ടി മുഹമ്മദ് സിനാന്‍(19), പാനൂര്‍ കൊളവല്ലൂര്‍ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ്(23) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11ഓടെയാണ് അപകടം. കെഎല്‍ 59എന്‍ 3292 സ്‌കൂട്ടറും കെഎല്‍ 58 എഎച്ച് 8776 സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it