Sub Lead

കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
X

കോഴിക്കോട്: കോഴിക്കോട് സ്‌റ്റേഷനെത്തുന്നതിന് മുമ്പ് വെള്ളയില്‍ ഭാഗത്ത് ട്രെയിനില്‍ നിന്ന് വീണ് രണ്ടു പേര്‍ക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത് (40), അഖില്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം എക്‌സ്പ്രസ് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവര്‍ വീണതെന്നാണ് പ്രാഥമിക വിവരം. അശ്രദ്ധമായി വാതിലിനടുത്ത് നിന്നപ്പോള്‍ വീണതാകാം എന്നാണ് പോലിസ് നിഗമനം. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

Next Story

RELATED STORIES

Share it