Sub Lead

യോഗിയുടെ ക്രിമിനല്‍ പശ്ചാത്തല പോസ്റ്റര്‍ പതിച്ചു; യുപിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

യോഗിയുടെ ക്രിമിനല്‍ പശ്ചാത്തല പോസ്റ്റര്‍ പതിച്ചു; യുപിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
X

ലക്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ക്കെതിരേ പോസ്റ്റര്‍ പതിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുധാന്‍ഷു, അശ്വനി യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യോഗിയുടെയും മറ്റും ക്രിമിനല്‍ പശ്ചാത്തലം വിവരിക്കുന്ന പോസ്റ്റര്‍ പതിച്ചതിനാണ് കേസ്. ലകനോവിലെ ഹസ്രത്ഗഞ്ചിലെ ബിജെപി ഓഫിസിനു സമീപത്ത് സ്ഥാപിച്ച പൗരത്വ പ്രതിഷേധകരുടെ പോസ്റ്ററിന് സമീപത്തായാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്.

യോഗിക്കും കേശവ് മൗര്യയ്ക്കും പുറമേ ബിജെപി നേതാക്കളായ സംഗീത് സോം, സുരേഷ് റാണ, സഞ്ജീവ് ബല്യാന്‍ തുടങ്ങിയവരുടെ ക്രിമിനല്‍ പശ്ചാത്തലവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗോരക്പൂര്‍ കലാപത്തില്‍ പ്രതിയായ യോഗി ആദിത്യനാഥിന്റെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. അതേസമയം, അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലാലു ആരോപിച്ചു. യോഗിക്ക് താന്‍ ഒരു ഭരണഘടന സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നു. അത് അദ്ദേഹം നന്നായി വായിക്കട്ടെയെന്നും അജയ് പറഞ്ഞു. യുപിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരുടെ പോസ്റ്ററുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് സര്‍ക്കാര്‍ ലക്‌നോയില്‍ പലയിടത്തുമായി പരസ്യമായി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരേ അലഹബാദ് ഹൈക്കോടതിയിലും സുപ്രിം കോടതിയും രംഗത്തെത്തിയിരുന്നു.





Next Story

RELATED STORIES

Share it