Sub Lead

നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്: രണ്ടു സൈനികര്‍ മരിച്ചു

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് മരിച്ചത്.

നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്: രണ്ടു സൈനികര്‍ മരിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ജവാന്‍മാര്‍ മരിച്ചു. രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്.

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് മരിച്ചത്. പാക് സൈന്യം കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ച് ഉചിതമായ മറുപടി നല്‍കിയതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പൂഞ്ചിലും ഇരു വിഭാഗവും വെടിവയ്പുണ്ടായിരുന്നു. ഈ ആക്രമണത്തിലും ഒരു സൈനികന്‍ മരിച്ചിട്ടുണ്ട്. വെടിവെയ്പ്പില്‍ ഒരു പ്രദേശവാസിയായ സാധാരണക്കാരനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it