Sub Lead

ട്രംപിനെതിരേ വ്യാപക പ്രതിഷേധം: ട്വിറ്റര്‍, ഫേയ്സ്ബുക്ക് യൂട്യൂബ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ട്രംപിനെതിരേ വ്യാപക പ്രതിഷേധം: ട്വിറ്റര്‍, ഫേയ്സ്ബുക്ക് യൂട്യൂബ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫേയ്സ്ബുക്ക് യൂട്യൂബ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യുഎസ് പാര്‍ലമന്റ് ആക്രമവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ട്രംപ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. ആവര്‍ത്തിച്ചാല്‍ അക്കൗണ്ട് എന്നന്നേക്കുമായി വിലക്കുമെന്ന മുന്നറിയിപ്പും ട്വിറ്റര്‍ നല്‍കിയിട്ടുണ്ട്. ഗുരുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ജോര്‍ജിയയില്‍ നിന്ന് സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ജയിച്ചതിന് പിന്നാലെ ട്രംപിന്റെ അനുയായികള്‍ വന്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി യുഎസ് ക്യാപ്പിറ്റോളിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ദേശസ്‌നേഹമുള്ളവരാണ് പ്രതിഷേധം നടത്തുന്നതെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ട്രംപ് പങ്കുവച്ച് പോസ്റ്റുകള്‍ ഫേസ്ബുക്കും നീക്കി. അമേരിക്കയില്‍ അരങ്ങേറിയത് കലാപമാണെന്നും, ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ട്രംപ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. അതേസമയം, വിജയം തന്നോടൊപ്പമെന്ന് ആവര്‍ത്തിച്ച ട്രംപ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it