Sub Lead

യൂനിവേഴ്‌സിറ്റി കോളജ് അക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

എസ്എഫ്‌ഐ പ്രവര്‍ത്തകനും തിരുവനന്തപുരം നേമം സ്വദേശിയുമായ ഇജാബാണ് രാത്രിയില്‍ അറസ്റ്റിലായത്. കണ്ടാലറിയാവുന്ന പ്രതികളിലൊരാളാണ് ഇജാബെന്ന് പോലിസ് അറിയിച്ചു. ഏഴ് മുഖ്യപ്രതികള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.

യൂനിവേഴ്‌സിറ്റി കോളജ് അക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. എസ്എഫ്‌ഐ പ്രവര്‍ത്തകനും തിരുവനന്തപുരം നേമം സ്വദേശിയുമായ ഇജാബാണ് രാത്രിയില്‍ അറസ്റ്റിലായത്. കണ്ടാലറിയാവുന്ന പ്രതികളിലൊരാളാണ് ഇജാബെന്ന് പോലിസ് അറിയിച്ചു. ഏഴ് മുഖ്യപ്രതികള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ഏഴുപേര്‍ക്കെതിരേ വധശ്രമത്തിനാണ് കേസ്. യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂനിറ്റ് സെക്രട്ടറി നിസാം, അമര്‍, അദൈ്വത്, ആരോമല്‍, ഇബ്രാഹിം തുടങ്ങിയവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരുന്നത്.

എന്നാല്‍, ഇവര്‍ ഏഴുപേരും ഒളിവിലാണ്. ഇവരെക്കുറിച്ച് യാതൊരു വിവരവും ഇതുവരെയായി പോലിസിന് ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെയാണ് കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കോളജ് കാംപസിലെ മരച്ചുവട്ടിലിരുന്ന് അഖില്‍ ഉള്‍പ്പടെ ഒരുസംഘം വിദ്യാര്‍ഥികള്‍ മൂന്നുദിവസങ്ങള്‍ക്ക് മുമ്പ് പാട്ടു പാടിയിരുന്നു. ഇത് എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ തിരിഞ്ഞതിന്റെ വൈരാഗ്യത്താലാണ് എസ്എഫ്‌ഐ നേതാക്കള്‍ അഖിലിനെ കുത്തിയതെന്നാണ് സഹപാഠികളുടെ മൊഴി.

ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും നസിം പിടിച്ചുവച്ചെന്നും അഖില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. അതേസമയം, യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തെക്കുറിച്ച് കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it