Top

You Searched For "university college"

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം; 19 എസ്എഫ്ഐ പ്രവർത്തകരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

15 Feb 2020 9:29 AM GMT
വ​ധ​ശ്ര​മ​വും ഗൂ​ഢാ​ലോ​ച​ന​യും പ്ര​തി​ക​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ളത്.

സംഘര്‍ഷം: യൂനിവേഴ്‌സിറ്റി കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

30 Nov 2019 5:14 PM GMT
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ശനിയാഴ്ച പോലിസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ അഞ്ച് എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായിരുന്നു.

യൂനിവേഴ്സിറ്റി കോളജ് സംഘര്‍ഷം: 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

30 Nov 2019 8:36 AM GMT
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കോളജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ എസ്എഫ്ഐ- കെ എസ് യു സംഘർഷം(വീഡിയോ)

29 Nov 2019 12:15 PM GMT
കല്ലേറിൽ കെ എസ് യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിന് പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകന് നേരെ എസ്എഫ്ഐ ആക്രമണം നടന്നതാണ് നിലവിലെ സംഘർഷത്തിന് കാരണം.

കെ എസ് യു പ്രവര്‍ത്തകന് മര്‍ദ്ദനം; എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

29 Nov 2019 5:44 AM GMT
എസ്എഫ്ഐ നേതാവ് മഹേഷ് കെ എസ് യു പ്രവര്‍ത്തകനെ ഹോസ്റ്റൽ മുറിയിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

യൂനിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്: രണ്ട് പ്രതികള്‍കൂടി കീഴടങ്ങി

9 Oct 2019 3:00 PM GMT
11ാം പ്രതി രഞ്ജിത്ത്, 13ാം പ്രതി നിധിന്‍ എന്നിവരാണ് കീഴടക്കിയത്. കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. 19 പ്രതികളുള്ള കേസില്‍ ഇനി നാലുപേരുകൂടി പിടിയിലാവാനുണ്ട്.

യൂനിവേഴ്സിറ്റി കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്: മുഴുവൻ സീറ്റും എസ്എഫ്ഐ നിലനിർത്തി

27 Sep 2019 12:10 PM GMT
പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് യൂണിവേഴ്‌സിറ്റി കോളജില്‍ ജനാധിപത്യ രീതിയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്നത്. ഏതാനും വര്‍ഷങ്ങളായി കോളജില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും എതിരാളികളില്ലാതെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മാത്രം പത്രികകള്‍ നല്‍കുന്ന സ്ഥിതിയായിരുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ്: ഫലം ഇന്ന് വൈകീട്ട്

27 Sep 2019 7:30 AM GMT
കോളജിനു പുറത്ത് അധിക പോലിസിനെ വിന്യസിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയെ കുത്തി വീഴ്ത്തിയ സംഭവത്തിനു ശേഷം എസ്‌ഐ ഉള്‍പ്പെടെ 10 പേര്‍ അടങ്ങുന്ന സംഘമാണു കോളജ് കവാടത്തിനു പുറത്തു ഡ്യൂട്ടിയിലുള്ളത്. ഇന്ന് ഇവരുടെ എണ്ണം 30 ആയി വര്‍ധിപ്പിച്ചു.

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം: പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

24 Sep 2019 3:14 AM GMT
യൂണിവേഴ്‌സിറ്റി കോളജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവര്‍ക്കുമുള്ള ജാമ്യവ്യവസ്ഥകളില്‍ കോടതി പറയുന്നു.

എസ്എഫ്ഐ ഭീഷണി; യൂണിവേഴ്സിറ്റി കോളജിലെ സുരക്ഷ പോലിസ് മതിയാക്കി

27 July 2019 6:08 AM GMT
ഇന്നലെ ഉച്ചക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ ക്യാമ്പസിനുള്ളിൽ പോലിസിന് നേരെ തിരിഞ്ഞിരുന്നു. കോളജിലെ അക്രമ സംഭവങ്ങളുടെ പശ്ചാതലത്തിലാണ് പോലിസ് ക്യാമ്പസിലുള്ളിലും പുറത്തും സുരക്ഷയൊരുക്കിയിരുന്നത്.

യുഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി

25 July 2019 1:45 AM GMT
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്...

'ആര്‍എസ്എസ്സിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു' എസ്എഫ്‌ഐക്ക് മറുപടിയുമായി അമല്‍ ചന്ദ്ര

23 July 2019 1:37 PM GMT
'നരേന്ദ്ര മോഡിയുടേയും, ആര്‍.എസ്.എസിന്റെയും വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ജനാധിപത്യവിരുദ്ധതയുടെ രാഷ്ട്രിയത്തെ നിരന്തരം എതിര്‍ക്കുന്ന, അതിനെതിരെ പോരാടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഞാന്‍'. അമല്‍ ചന്ദ്ര ഫേസ് ബുക്കില്‍ കുറിച്ചു.

യൂനിവേഴ്‌സിറ്റി കോളജ് ഇന്നു തുറക്കും

22 July 2019 3:36 AM GMT
തിരുവനന്തപുരം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നു അടച്ചിട്ട തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇന്നു തുറക്കും. എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ് എസ്എഫ്‌...

എസ്എഫ്‌ഐ ആക്രമണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കുട പിടിക്കുന്നു: കാംപസ് ഫ്രണ്ട്

21 July 2019 4:17 PM GMT
മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും എസ്എഫ്‌ഐയുടെ യൂനിയന്‍ ഓഫിസില്‍ നിന്നും ഉത്തരക്കടലാസും ഡിപാര്‍ട്ട്‌മെന്റ് സീലും കണ്ടെടുത്ത സംഭവത്തില്‍ ഇത്‌വരെയും ഉന്നത വിദ്യാഭ്യാസ വകുപ്പും കോളജ് പ്രിന്‍സിപ്പലും റിപോര്‍ട്ട് നല്‍കാത്തതിനാല്‍ കേസ് നടപടികളുമായി പോലിസ് മുന്നോട്ട് പോവാത്ത സ്ഥിതിയാണുള്ളത്.

വിസിയെ ഉപരോധിക്കാന്‍ എത്തിയ എബിവിപിയ്ക്ക് വീട് മാറി, മുദ്രാവാക്യം വിളി മറ്റൊരു വീടിനു മുന്നില്‍

21 July 2019 6:26 AM GMT
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാന്‍ എത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് ...

യൂനിവേഴ്‌സിറ്റി കോളജിലും എംജി കോളജിലും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; കാനം രാജേന്ദ്രന്‍

19 July 2019 4:58 AM GMT
ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഫാഷിസത്തിന് എതിരെ എങ്ങനെ വര്‍ത്തമാനം പറയാന്‍ കഴിയും എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

യൂനിവേഴ്‌സിറ്റി കോളജ് വധശ്രമം; അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു

19 July 2019 4:01 AM GMT
ഇന്ന് രാവിലെയാണ് പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോളജിലെത്തിയത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പോലിസിന് എടുത്തുകൊടുത്തു.

യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത്; പ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും

18 July 2019 1:55 AM GMT
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പോലിസ് ഇന്ന് ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത...

അഖിലിനെ കുത്തിയത് കൊല്ലാൻ വേണ്ടിയെന്ന് റിമാൻഡ് റിപോർട്ട്

17 July 2019 6:27 PM GMT
‘‘നിയൊക്കെ ഇവിടെക്കിടന്ന്‌ വിളഞ്ഞാൽ നിന്നെയൊക്കെ കുത്തികൊല്ലുമെടാ’’ എന്നു പറഞ്ഞ്‌ ഒന്നാം പ്രതി ശിവരഞ്ജിത്‌ കത്തികൊണ്ട്‌ അഖിലിന്റെ നെഞ്ചിന്‌ താഴെ കുത്തിയെന്ന്‌ റിപോർട്ടിൽ പറയുന്നു.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാളിനെ നീക്കി

17 July 2019 11:39 AM GMT
കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി സി സാബുവാണ് പുതിയ പ്രിന്‍സിപ്പാള്‍.

യൂനിവേഴ്‌സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചു

16 July 2019 5:02 PM GMT
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് രൂപീകരിച്ചു. യൂനിറ്റ് പ്രസ...

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്എഫ്‌ഐയുടെ ശവദാഹത്തിന് ശ്രമിക്കരുതെന്ന് മന്ത്രി കെ ടി ജലീല്‍

16 July 2019 10:08 AM GMT
ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് സംഘടനയെ കുറ്റപ്പെടുത്തരുത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലാലയ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

എബിവിപിയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐയെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

16 July 2019 9:56 AM GMT
എംജി കോളജില്‍ എബിവിപി നടപ്പാക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കാംപസുകളില്‍ ഹിംസയുടെ ഏകാധിപത്യം നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

യൂനിവേഴ്‌സിറ്റി കോളജ് അക്രമം: ഗവര്‍ണര്‍ അടിയന്തര റിപോര്‍ട്ട് തേടി

16 July 2019 5:48 AM GMT
പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പ്രതികളുടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ചും ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

യൂനിവേഴ്‌സിറ്റി കോളജിലെ കൊലശ്രമം: കിടത്തിച്ചികിത്സ വേണമെന്ന് പ്രതി; വേണ്ടെന്ന് കോടതി

15 July 2019 6:00 PM GMT
അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അഖിലിനെ ആക്രമിക്കുന്നതിനിടെയാണ് ശിവരഞ്ജിത്തിന് പരിക്കേറ്റത്.

കൈയില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്‌നമുണ്ടെന്ന് വിഎസ്; ആരെയും സംരക്ഷിക്കില്ലെന്ന് പിണറായി

15 July 2019 2:33 PM GMT
സര്‍ക്കാര്‍ എന്ന നിലയില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോവും. കേസന്വേഷണത്തിലുള്‍പ്പെടെ ഒരു തരം ലാഘവത്വവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ നിയമനശുപാര്‍ശ പിഎസ്‌സി മരവിപ്പിച്ചു

15 July 2019 11:30 AM GMT
കെഎപി നാലാം ബറ്റാലിയന്റെ റാങ്ക് പട്ടികയിലാണ് കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുമായ എ എന്‍ നസീം പട്ടികയിലെ 28ാം റാങ്കുകാരനായും ഇടംനേടിയിരുന്നത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്എഫ്‌ഐ നേതാക്കള്‍ കുറ്റം സമ്മതിച്ചു; അഖിലിനെ കുത്തിയത് താനെന്ന് ശിവരഞ്ജിത്ത്

15 July 2019 10:06 AM GMT
കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തും രണ്ടാംപ്രതി നസീമുമാണ് കുറ്റംസമ്മതിച്ചതെന്ന് കേസന്വേഷണം നടത്തുന്ന കന്റോണ്‍മെന്റ് പോലിസാണ് അറിയിച്ചത്. സംഘര്‍ഷത്തിനിടെ അഖിലിനെ കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ഒന്നാംപ്രതിയും യൂനിവേഴ്‌സിറ്റി കോളജ് യൂനിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് പോലിസിനോട് സമ്മതിച്ചു.

യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്: മുഖ്യപ്രതികള്‍ പിടിയില്‍

15 July 2019 1:39 AM GMT
എസ്എഫ്‌ഐ കോളജ് യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമുമാണ് പിടിയിലായത്.തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്.

റാങ്ക് ലിസ്റ്റ് വിവാദം; പിഎസ്‌സിയും നിയമനവും സുതാര്യമാവണം |THEJAS NEWS|THALKSHANAM|

14 July 2019 4:36 PM GMT
-റാങ്ക് ലിസ്റ്റ് വിവാദം; പിഎസ്‌സിയും നിയമനവും സുതാര്യമാവണം

യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: തിരച്ചിൽ പ്രതികളുടെ ബന്ധുവീടുകളിലേക്കും

14 July 2019 2:01 PM GMT
കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകളില്‍ ഇടംപിടിച്ചതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ ഒന്നാംപ്രതി ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്.

യൂനിവേഴ്സിറ്റി കോളജിൽ അഖിലിന് നേരെ വധശ്രമം: മൂന്ന് എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ

14 July 2019 1:29 PM GMT
പിടിയിലായവരടക്കം എട്ട് പ്രതികൾക്കെതിരെ നേരത്തെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂനിറ്റ് സെക്രട്ടറി ആയിരുന്ന നസീം, അമർ, ഇബ്രാഹീം, രഞ്ജിത്ത് എന്നീ അഞ്ച് പ്രതികൾകൂടി ഇനി പിടിയിലാകാനുണ്ട്.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അനുമതി തേടി

14 July 2019 7:05 AM GMT
പോലിസ് സംഘം ഇന്നലെ യൂനിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുത്തേറ്റ ബിരുദവിദ്യാർഥി അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ മൊഴിയെടുക്കാൻ അനുവാദം നൽകിയില്ലെന്ന് സിഐ അറിയിച്ചു.

അഖിലിനെ കുത്തിയത് ശിവരഞ്ജിത്തെന്ന് അച്ഛന്‍ ചന്ദ്രന്‍

14 July 2019 3:11 AM GMT
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്താനായി തന്നെ പിടിച്ചുനിര്‍ത്തിയെന്നും ശിവരഞ്ജിത്ത് കുത്തിയെന്നും അഖില്‍ തന്നോട് പറഞ്ഞതായി സ്വകാര്യചാനലിനോട് ചന്ദ്രന്‍ പറഞ്ഞു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

യൂനിവേഴ്‌സിറ്റി കോളജ് അക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

14 July 2019 1:10 AM GMT
എസ്എഫ്‌ഐ പ്രവര്‍ത്തകനും തിരുവനന്തപുരം നേമം സ്വദേശിയുമായ ഇജാബാണ് രാത്രിയില്‍ അറസ്റ്റിലായത്. കണ്ടാലറിയാവുന്ന പ്രതികളിലൊരാളാണ് ഇജാബെന്ന് പോലിസ് അറിയിച്ചു. ഏഴ് മുഖ്യപ്രതികള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
Share it