Sub Lead

മുസ്‌ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെങ്ങിനെ?. മുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; സഭ പിരിഞ്ഞു

മുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെയാണ് ബഹളം രൂക്ഷമായത്. ബഹളം നിയന്ത്രണാതീതമായതോടെ സഭ പിരിയുകയായിരുന്നു. ബില്ലിലെ വര്‍ഗീയ വിവേചനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

മുസ്‌ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെങ്ങിനെ?. മുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം; സഭ പിരിഞ്ഞു
X

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനൊടുവില്‍ മുത്ത്വലാഖ് ബില്‍ പാസാക്കാനാകാതെ രാജ്യസഭ ജനുവരി രണ്ടുവരെ പിരിഞ്ഞു. മുത്ത്വലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയതോടെയാണ് ബഹളം രൂക്ഷമായത്. ബഹളം നിയന്ത്രണാതീതമായതോടെ സഭ പിരിയുകയായിരുന്നു. ബില്ലിലെ വര്‍ഗീയ വിവേചനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

മുസ്‌ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമാകുന്നതെങ്ങിനെ എന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകകണ്ഠമായ തീരുമാനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രീന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ലോക്‌സഭയിലും ഇതേ നിലപാടായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചിരുന്നത്. കോടിക്കണക്ക് ജനങ്ങളുടെ ജീവിതത്തെ ഗുണപരമായും അല്ലാതെയും ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട ഒരു ബില്ല് കെലക്ട് കമ്മിറ്റിയില്‍ പോകാതെ പാസാക്കാനാകില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി.

എന്നാല്‍ ബില്‍ പാസാക്കാതിരിക്കാനാണ് പ്രതിപക്ഷം ഈ ആവശ്യമുന്നയിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. മുത്ത്വലാഖ് ബില്ലിനെ എതിര്‍ക്കുന്നതായി അണ്ണാ ഡി.എം.കെ നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. മതകാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലിനെതിരേ പ്രതിഷേധം കനത്തതോടെ സഭ പിരിയുകയായിരുന്നു. സഭ വീണ്ടും ജനുവരി രണ്ടിന് ചേരും.




Next Story

RELATED STORIES

Share it