Sub Lead

ആദിവാസി യുവാവിനെ കടുവ കൊന്ന് തിന്നതായി സംശയം

ശിവകുമാറിനെ ചൊവ്വാഴ്ച വൈകുന്നേരംമുതലാണ് വനത്തിനകത്ത് കാണാതായത്.തലയും കാല്‍പാദവും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കടുവ ഭക്ഷിച്ചു.

ആദിവാസി യുവാവിനെ കടുവ കൊന്ന് തിന്നതായി സംശയം
X

കല്‍പ്പറ്റ: ആദിവാസിയുവാവിനെ കടുവ ആക്രമിച്ച് കൊന്ന് ഭക്ഷിച്ചതായി സംശയം. വയനാട് പുല്‍പ്പള്ളി കാര്യം പാതിയ്ക്കടുത്ത് വനത്തില്‍ ചൊവ്വാഴ്ച കാണാതായ ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാറി(24) ന്റെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. യുവാവിനെ കടുവ കൊന്നു തിന്നുവെന്നാണ് പ്രാഥമിക പരിശോധനയിലെ സൂചന.

ശിവകുമാറിനെ ചൊവ്വാഴ്ച വൈകുന്നേരംമുതലാണ് വനത്തിനകത്ത് കാണാതായത്.തലയും കാല്‍പാദവും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കടുവ ഭക്ഷിച്ചു.

വയനാട്ടില്‍ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണിത്. വന്യജീവികളില്‍ നിന്ന് അധികൃതര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍കുന്നതിനാല്‍കൂടുതല്‍ പോലിസെത്തി. വിശദമായ ഇന്‍ക്വസ്റ്റ് നടത്തി മൂതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Next Story

RELATED STORIES

Share it