സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. തുറവൂരിനും എറണാകുളത്തിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം എന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സര്‍വീസ് വൈകും. കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കൊല്ലം പാസഞ്ചര്‍, ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.
ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിറ്റ് തുറവൂരിനും കുമ്പളത്തിനും ഇടയില്‍ പിടിച്ചിടും.
12218 ചത്തീസ്ഗഡ്-കൊച്ചുവേളി കേരള സംബര്‍ക് ക്രാന്തി ദൈ്വവാര എക്‌സ്പ്രസ് 26 മുതല്‍ 28 വരെ കുമ്പളത്ത് 55 മിനിറ്റ് പിടിച്ചിടും. 12484 അമൃത്സര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 23ന് 15 മിനിറ്റ് എറണാകുളം സൗത്തിലും, 19262 പോര്‍ബന്തര്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് 27ന് 15 മിനിറ്റ് എറണാകുളം സൗത്തിലും പിടിച്ചിടുമെന്ന് റെയിവേ അറിയിച്ചു.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT