Sub Lead

ഒരുവര്‍ഷത്തിനകം ടോള്‍ബൂത്തുകള്‍ ഇല്ലാതാക്കും; പകരം ജിപിഎസ് സംവിധാനമെന്നും നിതിന്‍ ഗഡ്കരി

പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

ഒരുവര്‍ഷത്തിനകം ടോള്‍ബൂത്തുകള്‍ ഇല്ലാതാക്കും; പകരം ജിപിഎസ് സംവിധാനമെന്നും നിതിന്‍ ഗഡ്കരി
X

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനകം രാജ്യത്തെ ടോള്‍ബൂത്ത് മുക്തമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. വാഹനത്തിന്റെ ജിപിഎസ് ഇമേജിങ് മുഖേന പണം ശേഖരിക്കുമെന്ന് അദ്ദേഹം ചോദ്യോത്തര വേളയില്‍ പറഞ്ഞു.

നിലവില്‍ ഫാസ്ടാഗ് മുഖേനയാണ് ടോള്‍ പ്ലാസകളില്‍ പിരിവ് നടത്തുന്നത്. ഫെബ്രുവരി 15 മുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്. 2020ന്റെ തുടക്കത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് വൈകുകയായിരുന്നു. അവസാനമായി ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചത്. പിന്നീട് ഇത് ഫെബ്രുവരി 15 വരെ നീട്ടി.

Next Story

RELATED STORIES

Share it