Sub Lead

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക; എസ് ഡി പി ഐ ലോങ് മാര്‍ച്ച് എടക്കരയില്‍ നിന്നാരംഭിച്ചു

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലെയാണെന്നതിന്റെ സൂചന കൂടിയാണിത്. മലപ്പുറം ജില്ലാ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നു ജലീല്‍ നീലാമ്പ്ര പറഞ്ഞു.

തിരൂര്‍ ജില്ല പ്രഖ്യാപിക്കുക;  എസ് ഡി പി ഐ ലോങ് മാര്‍ച്ച് എടക്കരയില്‍ നിന്നാരംഭിച്ചു
X

എടക്കര: ജില്ലയുടെ സമ്പൂര്‍ണ്ണ വികസനത്തിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ ആരംഭിച്ച കിഴക്കന്‍ മേഖല ലോങ് മാര്‍ച്ച് എടക്കരയില്‍ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ല വിഭജിക്കാതിരിക്കുന്ന ഭരണാധികാരികളുടെ നയം മലപ്പുറം ജില്ലയിലെ മുഴുവന്‍ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലെയാണെന്നതിന്റെ സൂചന കൂടിയാണിത്. മലപ്പുറം ജില്ലാ വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എസ് ഡി പി ഐ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ പൂവ്വത്തി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ബാബുമണി കരുവാരക്കുണ്ട് ലോങ് മാര്‍ച്ച് സംഘാടക സമിതി ചെയര്‍ മാന്‍ അഡ്വ.സാദിഖ് നടുത്തൊടി, സംസ്ഥാന സമിതി അംഗംങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. എ എ റഹീം, ജില്ലാസെക്രട്ടറി ടി എം ഷൗക്കത്ത്, ഇസ്മായീല്‍ കട്ടുപ്പാറ, നിലമ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് മൂത്തേടം സംസാരിച്ചു. എടക്കരയില്‍ നിന്നും ആരംഭിച്ച കാല്‍നടയായായുള്ള മാര്‍ച്ച് നിലമ്പൂരില്‍ പൊതുയോഗത്തോടെ സമാപിച്ചു. ജില്ലാ സെക്രട്ടറി പി ഹംസ, വി എം ഹംസ, ടി സിദ്ധീഖ് മാസ്റ്റര്‍, പി പി ഷൗക്കത്ത്, കെ എം അഹമ്മദ് നിഷാദ്. എം ടി മുഹമ്മദ്. എം ഇര്‍ഷാദ്, സി പി മുജീബ്, എസ്ഡിടിയു നിലമ്പൂര്‍ മേഖല പ്രസിഡന്റ് റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.








Next Story

RELATED STORIES

Share it