ഏക സിവില്‍കോഡിന് സമയമായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിരവധി ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ഏക സിവില്‍കോഡിന് സമയമായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ഛണ്ഡീഗഡ്: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സമയമായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബാബരി കേസില്‍ സുപ്രിംകോടതി വിധിയെ കുറിച്ചുള്ള പ്രതികരണത്തിനിടെ ഏകസിവില്‍കോഡിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്. 'ആഗയാ സമയ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ മറുപടി. ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിരവധി ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നവംബര്‍ 15ന് വാദം കേള്‍ക്കുന്നത്. പൗരന്റെ മതം നോക്കാതെ വ്യക്തിപരമായ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഹരജികളില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹരജിയിന്‍മേല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടും നിയമ കമ്മീഷനോടും മെയ് മാസം ആവശ്യപ്പെട്ടിരുന്നു. ബാബരി കേസിലെ സുപ്രിംകോടതി വിധി സുപ്രധാനമാണെന്നും എല്ലാവരും സമാധാനം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വിധി ആരുടെയും വിജയമോ നഷ്ടമോ ആയി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top