Latest News

പുതിയ കീം റാങ്ക് പട്ടിക; ഒന്നാം റാങ്ക് പഴയ പട്ടികയിലെ അഞ്ചാം റാങ്കുകാരന്

പുതിയ കീം റാങ്ക് പട്ടിക; ഒന്നാം റാങ്ക് പഴയ പട്ടികയിലെ അഞ്ചാം റാങ്കുകാരന്
X

തിരുവനന്തപുരം:: പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിന് ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. എറണാകുളം സ്വദേശി ഹരിഷികന്‍ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി.

പഴയ ഫോര്‍മുലയായ 1:1:1 അനുപാതത്തില്‍ മാര്‍ക്ക് കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പുതിയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി.

പഴയ പട്ടികയില്‍ ഒന്നാമതായിരുന്ന ജോണ്‍ ഷിനോജ് പുതിയ പട്ടികയില്‍ ഏഴാമതായി. ഹരികിഷന്‍ രണ്ടു പട്ടികയിലും രണ്ടാം സ്ഥാനം നിലനിര്‍ത്തി. പഴയ പട്ടികയിലെ മൂന്നാം റാങ്കുകാരന്‍ അക്ഷയ് ബിജു പുതിയ പട്ടികയില്‍ എട്ടാമതായി. പഴയ പട്ടികയിലെ നാലാം റാങ്കുകാരന്‍ അദല്‍ സയാന്‍ സ്ഥാനം നിലനിര്‍ത്തി. പുതിയ പട്ടികയിലെ 5, 6, 9, 10 റാങ്കുകാര്‍ പഴയ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്നവരാണ്. പഴയ പട്ടികയിലെ 7,8,9,10 റാങ്കുകാര്‍ക്ക് പുതിയ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലബസില്‍നിന്നാണ്. പഴയ റാങ്കില്‍ ആദ്യ 100ല്‍ 43 പേര്‍ കേരള സിലബസില്‍നിന്നുള്ളവരായിരുന്നു. ആദ്യ 100 പേരുടെ പട്ടികയില്‍ 79 പേര്‍ സിബിഎസ്ഇ സിലബസില്‍നിന്ന് ഇടംപിടിച്ചു. ആദ്യ 5000 റാങ്കില്‍ കേരള സിലബസില്‍നിന്ന് 1796 പേരും സിബിഎസ്ഇയില്‍നിന്ന് 2960 പേരും ഐസിഎസ്ഇയില്‍നിന്ന് 201 പേരുമാണ് ഇടംപിടിച്ചത്.


Next Story

RELATED STORIES

Share it