Sub Lead

ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ തുടരും: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി

ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ തുടരും: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
X

സന്‍ആ: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. ചെങ്കടലിലും അറബിക്കടലിലും ഏഥന്‍ ഉള്‍ക്കടലിലും ഇസ്രായേലുമായി ബന്ധപ്പെട്ട ഒരു കപ്പലുകളെയും സഞ്ചരിക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ ഒരാഴ്ച്ച മാത്രം 45 ഓപ്പറേഷനുകളാണ് ഫലസ്തീന് വേണ്ടി നടത്തിയത്. യെമന്റെ വ്യോമാതിര്‍ത്തി കടക്കാന്‍ ഇസ്രായേലി വ്യോമസേനയ്ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. കഴിഞ്ഞ ആഴ്ച ഹുദൈദ പ്രദേശത്ത് അവര്‍ നടത്തിയ ആക്രമണം വ്യോമാതിര്‍ത്തിക്ക് പുറത്ത് നിന്നായിരുന്നു. യെമന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് അവരുടെ ഫൈറ്റര്‍ ജെറ്റുകളെ വീഴ്ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗസയില്‍ അതിക്രമങ്ങള്‍ തുടരുകയാണെങ്കില്‍ കൂടുതല്‍ മിസൈലുകള്‍ ഇസ്രായേലിലേക്ക് വിടുമെന്ന് യെമന്‍ സൈന്യത്തിലെ കേണല്‍ റഷാദ് അല്‍ വുതെരി പറഞ്ഞു.

Next Story

RELATED STORIES

Share it