Sub Lead

205 കിലോ കഞ്ചാവുമായി കരിങ്കല്ലത്താണിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കരിങ്കല്ലത്താണി പെട്രോള്‍പമ്പിന് സമീപത്തുനിന്നാണ് ചരക്കു ലോറിയില്‍ നിന്നും 205 കിലോ കഞ്ചാവ് പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയത്

X

പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ലത്താണി പെട്രോള്‍പമ്പിന് സമീപത്തുനിന്നാണ് ചരക്കു ലോറിയില്‍ നിന്നും 205 കിലോ കഞ്ചാവ് പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയത്. മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. കെഎ53-7529 നമ്പര്‍ ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ 3 പേരെയാണ് അറസ്റ്റ് ചെയ്തത്.

ആലുവ തെക്കേവാഴകുളം പുത്തന്‍ മാളിയേക്കല്‍ നൗഫല്‍ എന്ന നാഗേന്ദ്രന്‍ (48), മരപ്പാലം മധുക്കര നെടുംചെളിയില്‍ മുഹമ്മദ് ആഷിഖ് (25), ശരവണന്‍ കോയമ്പത്തൂര്‍ എന്നിവരാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ സിഐ സുനില്‍പുളിക്കല്‍, എസ് ഐ നൗഷാദ് സിപിഒമാരായ പ്രഫൂല്‍, കൃഷ്ണകുമാര്‍, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Next Story

RELATED STORIES

Share it