Sub Lead

'മുഖ്യമന്ത്രിയെ അപായപ്പെടുത്തും'; ക്ലിഫ്ഹൗസില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം; പ്രതി സേലത്ത് പിടിയില്‍

ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ പ്രതിയെ സേലത്ത് നിന്നാണ് പിടികൂടിയത്. ഇയാള്‍ മലയാളി ആണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയെ അപായപ്പെടുത്തും; ക്ലിഫ്ഹൗസില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം; പ്രതി സേലത്ത് പിടിയില്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും വ്യാജ സന്ദേശങ്ങള്‍ അയച്ച പ്രതി പിടിയില്‍. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ പ്രതിയെ സേലത്ത് നിന്നാണ് പിടികൂടിയത്. ഇയാള്‍ മലയാളി ആണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

രണ്ടു ദിവസം മുന്‍പാണ് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.

കേരള പോലിസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സന്ദേശമെത്തിയത് തമിഴ്‌നാട്ടില്‍നിന്നാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വിവരം തമിഴ്‌നാട് പോലിസിന് കൈമാറുകയുമായിരുന്നു. കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലിസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ താമസമാക്കിയ പ്രേംരാജ് എന്നു പേരുള്ള പ്രതി മലയാളിയാണെന്നാണ് സൂചന. അതിനിടെ മറ്റൊരു ഭീഷണി സന്ദേശം ഇന്നും ലഭിച്ചിട്ടുണ്ട്.

കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. കോട്ടയത്ത് ഒരാളെ പോലിസ് മര്‍ദ്ദിച്ചതായും മര്‍ദ്ദിച്ച പോലിസുകാര്‍ക്ക് എതിരേ നടപടി സ്വീകരിക്കണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. അല്ലാത്തപക്ഷം മുഖ്യമന്ത്രി പിണറായി വിജയനെ കൈകാര്യം ചെയ്യും എന്ന തരത്തിലാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വിളിച്ചയാളെ കുറിച്ച് വിവരം ലഭിച്ചതായാണ് പൊലിസ് നല്‍കുന്ന സൂചന. ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it