ലക്ഷദ്വീപില്‍ അറസ്റ്റിലായവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി, പിന്നീട് ഒഴിവാക്കി; അറസ്റ്റ് വരിച്ചവര്‍ നിരാഹാര സമരം തുടങ്ങി
പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളുടേയും നിലനില്‍ക്കാത്ത വകുപ്പാണെന്ന് ചൂണ്ടിക്കാട്ടി കില്‍ത്താന്‍ പോലിസ് ഉയര്‍ത്തിയ നിയമ പ്രശ്നത്തിന്റെയും പ്രശ്ചാത്തലത്തില്‍ രാത്രി വൈകിയോടെ രാജ്യദ്രോഹ വകുപ്പുകള്‍ അധികൃതര്‍ പിന്‍വലിച്ചു.

കില്‍ത്താന്‍: ലക്ഷദ്വീപ് കളക്ടര്‍ അസ്കര്‍ അലി ഐഎഎസിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു ഭരണകൂടം. എന്നാല്‍, പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളുടേയും നിലനില്‍ക്കാത്ത വകുപ്പാണെന്ന് ചൂണ്ടിക്കാട്ടി കില്‍ത്താന്‍ പോലിസ് ഉയര്‍ത്തിയ നിയമ പ്രശ്നത്തിന്റെയും പ്രശ്ചാത്തലത്തില്‍ രാത്രി വൈകിയോടെ അധികൃതര്‍ ഇത് പിന്‍വലിച്ചു.
അതിനിടെ, ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ ഇതുവരെ ഈ വകുപ്പ് സാങ്കേതികമായി ഇത് പിന്‍വലിക്കാന്‍ പറ്റിയിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും ദുരന്തനിവാരണ നിയമപ്രകാരവുമാണ് ഇപ്പോള്‍ എഫ്ഐആര്‍ ഇടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ, ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് അറസ്റ്റിലായവര്‍ സ്റ്റേഷനില്‍ നിരാഹാരം ആരംഭിച്ചു. ഉന്നത പോലിസ് അധികാരികള്‍ ഇന്ന് കില്‍ത്താനില്‍ എത്തും.
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ലക്ഷദ്വീപിനെക്കുറിച്ച് വ്യാജ പ്രസ്താവന നടത്തിയ ലക്ഷദ്വീപ് കളക്ടര്‍ അസ്കര്‍ അലിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 12 പേരാണ് ഇന്നലെ അറസ്റ്റിലായത്. കില്‍ത്താന്‍ ദ്വീപ് ബ്ലോക്ക് കോണ്‍ഗ്രസ് നേതാവ് പി റഹ്മത്തുല്ലയും അറസ്റ്റിലായവരിലുണ്ട്.
മറ്റു ദ്വീപുകളിലും ഇന്ന് പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് പോലിസ് ജാഗ്രത പാലിക്കുന്നുണ്ട്. റിസര്‍വ്വ് പോലിസിനേയും സിആര്‍പിഎഫിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
ഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ...
21 May 2022 12:52 PM GMTആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMT