Sub Lead

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് ഡീസല്‍വില സെഞ്ച്വറി കടന്നു

മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത് ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ്.

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് ഡീസല്‍വില സെഞ്ച്വറി കടന്നു
X

തിരുവനന്തപുരം: സാധാരണക്കാരുടെ വയറ്റത്തടിച്ച് ഇന്ധന വില ഇന്നുംകൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. മൂന്നാഴ്ചയ്ക്കിടെ കൂട്ടിയത് ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 101 രൂപ പിന്നിട്ടു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.8 രൂപയും ഡീസല്‍ ലിറ്ററിന് 99.41 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.

ഇന്ധന വില ഇന്നലെയും വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ കൂട്ടിയത്.


Next Story

RELATED STORIES

Share it