Sub Lead

നായനാർ സർക്കാരും ആർഎസ്എസ്സും എതിർത്തിട്ടും കേരളത്തിൽ മനുസ്‌മൃതി കത്തിച്ചതിന് മുപ്പതാണ്ട്

ഇ.കെ നായനാര്‍ സര്‍ക്കാര്‍ മനുസ്മൃതി കത്തിക്കരുതെന്ന് അന്ത്യശാസനം നല്‍കിയിരുന്നത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഘാടകർ നേരത്തെ പെര്‍മിഷന്‍ എടുത്തതിനാല്‍ പരിപാടി നടത്തരുതെന്ന് പറയാന്‍ സര്‍ക്കാരിനായില്ല.

നായനാർ സർക്കാരും ആർഎസ്എസ്സും എതിർത്തിട്ടും കേരളത്തിൽ മനുസ്‌മൃതി കത്തിച്ചതിന് മുപ്പതാണ്ട്
X

വൈക്കം: ഇകെ നായനാർ സർക്കാരിൻറെയും ആർഎസ്എസിന്റെയും എതിർപ്പിനെ അവഗണിച്ച് മനുസ്‌മൃതി കത്തിച്ചിട്ട് മുപ്പത് വർഷം. അധസ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിലായിരുന്നു 1989 സെപ്തംബർ ഒന്നിന് വൈക്കത്ത് വച്ച് മനുസ്മൃതി കത്തിക്കുന്നത്. അധസ്ഥിതരേയും സ്ത്രീകളേയും അടിച്ചമർത്തുന്ന സവർണ മേധാവിത്വത്തിൻറെ നീതിശാസ്ത്രമായ മനുസ്‌മൃതി ചുട്ടെരിക്കുന്നു എന്നായിരുന്നു മുദ്രാവാക്യം. സമരത്തിന് നേരെ ഭീകരമായ പോലിസ് അതിക്രമമാണ് നടന്നിരുന്നത്.


മനുസ്‌മൃതി കത്തിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് അന്ന് അധസ്ഥിത നവോത്ഥാന മുന്നണിയുടെ നോട്ടീസിൽ പറഞ്ഞത് ഇങ്ങനെയാണ്.

" സമ്പത്തും അധികാരവും പദവികളുമെല്ലാം കവർന്നെടുത്ത് ബഹുപൂരിപക്ഷം വരുന്ന ജനങ്ങളെ, (കീഴ്ജാതികളെ, സ്ത്രീകളെ) അടിമകളാക്കിയ നീച സവർണ മേധാവിത്വത്തിൻറെ നീതിശാസ്ത്രം മനുസ്‌മൃതി ഇന്നും ജീവിക്കുകയും നമ്മുടെ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രതിലോമപരമായ ഏതൊരു പ്രവൃത്തിയുടേയും പിന്നിൽ നിർണായക സ്വാധീനം ചെലുത്തിക്കൊണ്ട് മറഞ്ഞു നിൽക്കുകയും ചെയ്യുന്നു. "

ജാതി പ്രശ്നത്തെ കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അവര്‍ ജാതി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമുള്ള നിലപാടുകള്‍ സിആർസി സിപിഐ (എംഎൽ) മുന്നോട്ടു വച്ചിരുന്നു. അതിൻറെ ഭാഗമായാണ് അധസ്ഥിത നവോഥാന മുന്നണി രൂപം കൊള്ളുന്നതും മനുസ്‌മൃതി കത്തിക്കൽ സമരത്തിന് നേതൃത്വം നൽകുന്നതും.

സർക്കാരും സിപിഎമ്മും സമരത്തെ നേരിട്ടത്...

ഇ.കെ നായനാര്‍ സര്‍ക്കാര്‍ മനുസ്മൃതി കത്തിക്കരുതെന്ന് അന്ത്യശാസനം നല്‍കിയിരുന്നത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംഘാടകർ നേരത്തെ പെര്‍മിഷന്‍ എടുത്തതിനാല്‍ പരിപാടി നടത്തരുതെന്ന് പറയാന്‍ സര്‍ക്കാരിനായില്ല. ഔദ്യോഗിക സമ്മതത്തോടെ തന്നെ വൈക്കത്ത് ഒത്തുകൂടിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടത്തെ അന്ന് കേരള പോലിസ് കടന്നാക്രമിച്ചത് അതിഭീകരമായിട്ടാണ്. പോലിസ് ഭീകരതയില്‍ സ്ത്രീകളടക്കം ചിതറിയോടിയ സ്ത്രീകളെയടക്കം മർദിച്ചു. മര്‍ദനമേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 പേരെ അറസ്റ്റ് ചെയ്ത്, ആദ്യം വൈക്കം സബ് ജയിലിലും രണ്ട് ദിവസത്തിന് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും തടവിലിട്ടു.

സമര പ്രചാരണ സമയത്ത് തന്നെ സിപിഎമ്മിൻറെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയിരുന്നു. വൈക്കം താലൂക്ക് കേന്ദ്രീകരിച്ച് കോട്ടയം ജില്ലയില്‍ നടന്നൊരു പ്രചരണ ജാഥയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇഎംഎസിനേയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും വിമര്‍ശിച്ചുവെന്നതായിരുന്നു കുറ്റം. സെപ്തംബർ ഒന്നിന് വൈക്കത്ത് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ സമരത്തെ എതിരിടാനായി അവിടെ സംഘം ചേര്‍ന്നിരുന്നു. പത്തുവർഷത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നിയമാനുസൃതമായി നടന്ന സാമൂഹ്യ ഇടപെടലിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയെന്ന ചുമതലയാണ് തങ്ങള്‍ നിര്‍വ്വഹിച്ചതെന്ന് പോലിസിന് കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. തുടർന്ന് 1998ൽ മനുസ്മൃതി കത്തിച്ച കേസിൽ എല്ലാവരെയും വെറുതെ വിട്ടു.

മനുസ്‌മൃതി കത്തിക്കൽ സമര പ്രവർത്തകനായ നെൽസൺ പറയുന്നത്.....

ഞാനടക്കമുള്ള യുവജനവേദി പ്രവർത്തകർ മനുസ്‌മൃതി ചുട്ടെരിക്കൽ സമരത്തിന് നേതൃത്വം നൽകിയത് പാർട്ടിയുടെ തീരുമാനപ്രകാരമായിരുന്നു. അധസ്ഥിത നവോത്ഥാന മുന്നണി രൂപീകരിച്ചതും പാർട്ടിയായിരുന്നു. മനുസ്മൃതി കത്തിക്കൽ സമരത്തിൻറെ ഭാഗമായി സംസ്ഥാന പോസ്റ്റർ ക്യാമ്പയിൻ യുവജന വേദിയാണ് നടത്തിയിരുന്നത്, പോസ്റ്ററുകൾ രൂപകൽപന ചെയ്തതും പ്രിൻറ് ചെയ്തതും എറണാകുളത്ത് നിന്നാണ്. അതിലൊക്കെ ചെറുതല്ലാത്ത പങ്ക് വഹിക്കാൻ കഴിഞ്ഞിരുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോലിസ് ഇടപെട്ടിരുന്നത് വളരെ ഫാഷിസ്റ്റ് രൂപത്തിൽ തന്നെയായിരുന്നു. മഫ്തി പോലിസ് ആയിരുന്നു വിഷയങ്ങൾ സങ്കീർണമാക്കിയത്. മഫ്തിയിലായിരുന്നു അലക്‌സാണ്ടർ പോലിസ് ആയിരുന്നു സമരത്തെ തല്ലിയൊതുക്കാൻ നേതൃത്വം നൽകിയിരുന്നത്. ഒരാഴ്ചയിലധികം ഞങ്ങളെ വൈക്കം സെല്ലിലും വിയ്യൂർ സെൻട്രൽ ജയിലിലും തടവിലിട്ടു. എട്ടൊമ്പത് വർഷം കേസ് നീണ്ടുപോയി, ഒടുവിൽ വെറുതേ വിട്ടു. ഇന്ന് ഇത് ഓർമപ്പെത്തുന്നത് ഈ ഫാഷിസ്റ്റ് കാലത്തായതുകൊണ്ടുതന്നെ ഏറെ പ്രസക്തിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Next Story

RELATED STORIES

Share it