- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുജനങ്ങള്‍ക്ക് ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് വിവരാവകാശ രേഖ
ഇതിനെതുടര്‍ന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മറുപടിയായി നല്‍കിയിട്ടുള്ളത് സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നടത്തുന്ന ആദിവാസി ഊരു സന്ദര്‍ശനം, വിവരശേഖരണം എന്നിവയ്ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ്.
കോഴിക്കോട്: ആദിവാസി ഊരുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനു മുന്‍കൂര്‍ അനുമതി നിഷ്‌കര്‍ഷിച്ചുകൊണ്ട് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ ഏറെ വിവാദമായിരുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ അനുമതി ഇല്ലാതെ വ്യക്തികള്‍ /സംഘടനകള്‍ കോളനി സന്ദര്‍ശനം, വിവര ശേഖരണം എന്നിവ നടത്തിയാല്‍ അവ നിര്‍ത്തി വയ്പ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു ബി21740/22 നമ്പര്‍ സര്‍ക്കുലറില്‍ നിഷ്‌ക്കര്‍ഷിച്ചിരുന്നത്.
ഇതിനെതുടര്‍ന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മറുപടിയായി നല്‍കിയിട്ടുള്ളത് സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടു കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നടത്തുന്ന ആദിവാസി ഊരു സന്ദര്‍ശനം, വിവരശേഖരണം എന്നിവയ്ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ്.
അതേസമയം, മേല്പറഞ്ഞ സര്‍ക്കുലര്‍ കൊണ്ട് ഉണ്ടായ ആശയ കുഴപ്പത്തിന് പരിഹാരമായെങ്കിലും പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ചൂണ്ടിക്കാട്ടുന്നു.
2022 ഏപ്രില്‍ 12ന് ബി21740/22 നമ്പര്‍ സര്‍ക്കുലര്‍ പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ആദിവാസികളുടെ മര്‍ദ്ദിതാവസ്ഥയെ ഒന്നുകൂടി ഉറപ്പിക്കുന്നതും പൊതുസമൂഹത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നതിനും സാമൂഹ്യവികാസത്തിന്റെ ഫലങ്ങളില്‍ നിന്ന് അവരെ അകറ്റുന്നതിനും ഈ സര്‍ക്കുലറിലെ വ്യവസ്ഥ കാരണമാകുന്നുവെന്നതായിരുന്നു പ്രധാന വിമര്‍ശനം.
എന്നാല്‍, ആ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിവരാവകാശ മറുപടിയില്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് വിവാദ വ്യവസ്ഥ നീക്കം ചെയ്തുകൊണ്ട് ഒരു വിശദീകരണ സര്‍ക്കുലര്‍ ഇറക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തയ്യാറായിട്ടില്ല.
മാത്രവുമല്ല, വിവാദ സര്‍ക്കുലറില്‍ മുന്‍കൂര്‍ അനുമതിയില്ലാത്ത പൊതുപ്രവര്‍ത്തകരുടെ ഊരുസന്ദര്‍ശവും വിവര ശേഖരണവും നിര്‍ത്തി വയ്പ്പിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ അത് സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടി കാണിക്കുന്നത്‌പോലെ ആദിവാസി ഊരുകളിലെയ്ക്കുള്ള സംപൂര്‍ണ വിലക്കായി പിന്നീട് സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്നതിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട ബി21740/22 നമ്പര്‍ സര്‍ക്കുലറിലെ, വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ആദിവാസി ഊരു സന്ദര്‍ശനവും വിവര ശേഖരണവും നടത്താന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന ജനാധിപത്യവിരുദ്ധവും അന്യായവുമായ വ്യവസ്ഥ റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കാന്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് തയ്യാറാകണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.
RELATED STORIES
ഗസ വംശഹത്യ: ഇസ്രായേലിന് എതിരെ ബൊളീവിയയും അന്താരാഷ്ട്ര കോടതിയില്
9 Oct 2024 2:33 PM GMTമോദിയെ പുകഴ്ത്തി ഉമര് അബ്ദുല്ല; ആര്ട്ടിക്കിള് 370...
9 Oct 2024 2:23 PM GMTകണ്ണൂരില് കന്നഡ ദമ്പതികളുടെ മകളായ 13കാരിയെ കാണാനില്ല
9 Oct 2024 1:44 PM GMTആണവായുധം നിര്മിക്കണമെന്ന് ഇറാനി എംപിമാര്
9 Oct 2024 1:43 PM GMTആര്ജി കര് ബലാല്സംഗക്കൊല: പ്രതിയുടെ ഉമിനീരും തെളിവെന്ന് സിബിഐ
9 Oct 2024 12:30 PM GMTഇസ്രായേല് നഗരത്തില് ലെബനാന് ആക്രമണം; രണ്ടുപേര് കൊല്ലപ്പെട്ടു
9 Oct 2024 12:19 PM GMT