Sub Lead

ഭരണഘടനാ വിരുദ്ധ ചോദ്യവുമായി യുപിഎസ്‌സി; കാംപസ് ഫ്രണ്ട് പരാതി നല്‍കി

രാജ്യത്തെ ഭരണ സംവിധാനത്തെ ശരിയാംവിധം ചലിപ്പിക്കുന്നതിനായി ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്ന ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണ് യുപിഎസ്‌സി എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഭയാനകവും അപലപനീയവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി

ഭരണഘടനാ വിരുദ്ധ ചോദ്യവുമായി യുപിഎസ്‌സി; കാംപസ് ഫ്രണ്ട് പരാതി നല്‍കി
X

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് (മെയിന്‍) പരീക്ഷയിലെ ഭരണഘടനാ വിരുദ്ധ ചോദ്യത്തിനെതിരേ കാംപസ് ഫ്രണ്ട് യുപിഎസ്‌സി ചെയര്‍മാന് പരാതി നല്‍കി. ഇന്ത്യയിലെ സാംസ്‌കാരിക അനുഷ്ഠാനങ്ങളില്‍ മതേതരത്വം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെടുന്ന ചോദ്യത്തിനെതിരേയാണ് കാംപസ് ഫ്രണ്ട് പരാതി നല്‍കിയത്.

ജനങ്ങളെയും ഭരണകൂടത്തെയും അവരുടെ വിശ്വാസങ്ങള്‍ പരിഗണിക്കാതെ ബന്ധിപ്പിക്കുന്ന നമ്മുടെ ഭരണഘടനയുടെ മുഖ്യ ആശയങ്ങളിലൊന്നാണ് മതേതരത്വമെന്നും എല്ലാ വശങ്ങളിലും മതേതര ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ടത് ഭരണഘടനയെ മാനിക്കുന്ന ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും കടമയാണെന്നും കാംപസ് ഫ്രണ്ട് പരാതിയില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഭരണ സംവിധാനത്തെ ശരിയാംവിധം ചലിപ്പിക്കുന്നതിനായി ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കുന്ന ശരിയായ വ്യക്തികളെ തിരഞ്ഞെടുക്കാന്‍ ബാധ്യതയുള്ള സ്ഥാപനമാണ് യുപിഎസ്‌സി എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഭയാനകവും അപലപനീയവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി

ദശലക്ഷക്കണക്കിന് പൗരന്‍മാര്‍ വിശ്വാസം അര്‍പ്പിച്ച കമ്മീഷന്‍ വിവാദപരമായ ചോദ്യത്തിലൂടെ അപമാനിക്കപ്പെട്ടതായും അത് എളുപ്പത്തില്‍ മായ്ക്കാനാവില്ലെന്നും കാംപസ് ഫ്രണ്ട് വ്യക്തമാക്കി. ഇത്തരം ചോദ്യങ്ങള്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് ഗൗരവതരമായ ആശങ്ക ഉയര്‍ത്തുന്നതായും പരാതിയിലുണ്ട്. സംഭവം അന്വേഷിച്ച് ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it