- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. പീഡനക്കേസിന്റെ വിചാരണയ്ക്കിടെ മാതാപിതാക്കള്‍ കൂറുമാറുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ഫാ. റോബിന് അനുകൂലമൊഴി നല്‍കുകയും ചെയ്തിരുന്നു.

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ തലശേരി കോടതിയാണ് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. പീഡനക്കേസിന്റെ വിചാരണയ്ക്കിടെ മാതാപിതാക്കള്‍ കൂറുമാറുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ഫാ. റോബിന് അനുകൂലമൊഴി നല്‍കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. പ്രോസിക്യൂഷന്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരുന്നു. പെണ്‍കുട്ടിയെ പ്രസവിച്ച സമയത്ത് കൂത്തുപറമ്പ് ആശുപത്രിയില്‍ രേഖപ്പെടുത്തിയ ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റാണ് രേഖയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും കോടതി വിശദീകരണം തേടിയിരുന്നു. ഇവരുടെ മറുപടി തൃപ്തികരമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. 16കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്.
പീഡനത്തിനിരയായ 16കാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പോലിസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















