Sub Lead

കശ്മീര്‍: ബിജെപി ഭരണത്തില്‍ സായുധാക്രമണം 177 ശതമാനം വര്‍ദ്ധിച്ചു

2018 ല്‍ മാത്രം 614 സായുധ ആക്രമണങ്ങളാണ് കശ്മീര്‍ താഴ്‌വരയില്‍ നടന്നത്. 2014 ല്‍ ഇത് 222 ആയിരുന്നു.

കശ്മീര്‍:  ബിജെപി ഭരണത്തില്‍ സായുധാക്രമണം 177 ശതമാനം വര്‍ദ്ധിച്ചു
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ജമ്മു കശ്മീരില്‍ സായുധ ആക്രമണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യാ സ്‌പെന്‍ഡ് പുറത്ത് വിട്ട കണക്കുകള്‍. 2018 ല്‍ മാത്രം 614 സായുധ ആക്രമണങ്ങളാണ് കശ്മീര്‍ താഴ്‌വരയില്‍ നടന്നത്. 2014 ല്‍ ഇത് 222 ആയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ സായുധരടക്കം 838 കശ്മീരികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2014 ല്‍ 257 പേരാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരുടെ കണക്കിലും 134 ശതമാനം വര്‍ദ്ധനയുണ്ടായതായി ഇന്ത്യ സ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 നെ അപേക്ഷിച്ച് സായുധ ആക്രമണങ്ങളില്‍ 80 ശതമാനം വര്‍ദ്ധനയുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യാസ്‌പെന്‍ഡ് 2018 ജൂണ്‍ 19ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 28 വര്‍ഷത്തിനിടെ 70,000 സായുധ ആക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ നടന്നത്. ആക്രമണങ്ങളില്‍ 22,143 സായുധരും 13,976 സാധാരണക്കാരും 5123 സൈനികരും കൊല്ലപ്പെട്ടു.

Next Story

RELATED STORIES

Share it