Sub Lead

തളിപ്പറമ്പ് കീഴാറ്റൂരില്‍ ക്ഷേത്രം കത്തിനശിച്ചു

തളിപ്പറമ്പ് കീഴാറ്റൂരില്‍ ക്ഷേത്രം കത്തിനശിച്ചു
X

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കീഴാറ്റൂരില്‍ ക്ഷേത്രം കത്തിനശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രമാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാത്രി 12ഓടെയാണ് സംഭവം. പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിനു പിന്നാലെയാണ് തീപ്പിടിച്ചത്. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. വിളക്കില്‍ നിന്ന് തീ പടര്‍ന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

Next Story

RELATED STORIES

Share it