Sub Lead

യുപിയില്‍ 18കാരിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

90 ശതമാനം പൊള്ളലേറ്റ 18കാരിയായ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫത്തേപുര്‍ ജില്ലയിലെ ഹുസൈന്‍ഹജ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

യുപിയില്‍ 18കാരിയെ ബലാല്‍സംഗം ചെയ്തു തീകൊളുത്തി; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ 18കാരിയായ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫത്തേപുര്‍ ജില്ലയിലെ ഹുസൈന്‍ഹജ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബന്ധുവായ 22കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിക്കുകയായിരുന്നെന്നു പിതാവ് പറഞ്ഞു. ബലാത്സംഗം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓക്‌സിജന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫത്തേപുര്‍ ജില്ലാ മജിസ്‌ട്രേറ്റും പോലിസ് മേധാവിയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രതിക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു വ്യക്തമാക്കി.ഉന്നാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു ബലാത്സംഗവാര്‍ത്ത പുറത്തുവരുന്നത്.




Next Story

RELATED STORIES

Share it