Sub Lead

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിക്ക് ഗാന്ധിയോടും വെറുപ്പ്

ബിജെപി എന്ന അടിക്കുറിപ്പോടെയാണ് പപ്പു മണ്ഡല്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജി ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് അര്‍ദ്ധ നഗ്നയായ ഒരു മോഡലിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിക്ക് ഗാന്ധിയോടും വെറുപ്പ്
X

റാഞ്ചി: ജാര്‍ഖണ്ഡിലെ സെരായ്‌ഖേല ജില്ലയില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പപ്പു മണ്ഡലിന് ഗാന്ധിയോടും വെറുപ്പ്. പപ്പുമണ്ഡലിന്റെ ഫേസ്ബുക്കിലാണ് മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടിരിക്കുന്നത്.ബിജെപി എന്നെഴുതിയ ഷാള്‍ ധരിച്ചുള്ള ചിത്രവും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ബിജെപി എന്ന അടിക്കുറിപ്പോടെയാണ് പപ്പു മണ്ഡല്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജി ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് അര്‍ദ്ധ നഗ്നയായ ഒരു മോഡലിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഘപരിവാര്‍ ആശയങ്ങളാണ് പപ്പു മണ്ഡല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുള്ളതെന്ന് നിരവധി ആക്ടിവിസ്റ്റുകള്‍ ട്വീറ്റ് ചെയ്തു.

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡലിനെ കഴിഞ്ഞ ദിവസമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ച് നിരവധി മാധ്യമങ്ങളും റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.

അതേ സമയം, തബ്‌രീസിനെ പോലിസ് സ്‌റ്റേഷനില്‍ ആദ്യം സന്ദര്‍ശിച്ച സമയത്ത് പപ്പു മണ്ഡല്‍ അവിടെയുണ്ടായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. ''ആദ്യം എന്നെ പോലിസ് സ്‌റ്റേഷനിലേക്കു കയറാന്‍ അനുവദിച്ചിരുന്നില്ല. അപ്പോള്‍, ഒരാള്‍ അകത്ത് നിന്ന് ഇയാള്‍ ഇതുവരെയും മരിച്ചില്ലേ എന്ന് ചോദിക്കുന്നത് കേട്ടു. ആരാണ് അതെന്ന് അന്വേഷിച്ചപ്പോള്‍ അത് പപ്പു മണ്ഡലാണെന്ന് മനസ്സിലായി. പോലിസിന്റെ മുന്നില്‍ വച്ചാണ് അയാള്‍ ഇങ്ങിനെ ആക്രോശിച്ചത്. ഇത് കേട്ട് സഹിക്കാനാവാതെ ഞാന്‍ ബലം പ്രയോഗിച്ച് പോലിസ് സ്‌റ്റേഷന്റെ അകത്തേക്കു കയറി. ആ സമയത്ത് തബ്‌രീസ് ശരീരം മുഴുവന്‍ മുറിഞ്ഞ് മുഖത്തൊക്കെ രക്തം കട്ട പിടിച്ച നിലയിലായിരുന്നു തബ്‌രീസിന്റെ ഭാര്യാ മാതാവ് ശഹനാസ് ബീഗം ദി ഹിന്ദുവിനോട് പറഞ്ഞു.

മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് അക്രമികള്‍ തബ്‌രീസിനെ പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തബ്‌രീസ് മരിച്ചിരുന്നു.

അതേ സമയം, തബ്‌രീസിനെ അക്രമി സംഘം മര്‍ദ്ദിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായില്ല. തബ്‌രീസിന്റെ സുഹൃത്തുക്കളായ മുഹമ്മദ് ഇര്‍ഫാന്‍, നൂമര്‍ അലി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ചൊവ്വാഴ്ച്ച ജംഷഡ്പൂരില്‍ നിന്ന് കാര്‍സോവയിലേക്കുള്ള വീട്ടിലേക്ക് ഇവരോടൊപ്പം മടങ്ങവേയാണ് ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് 24കാരനായ തബ്‌രീസിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it