ദമസ്‌കസിനുനേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം

സിറിയന്‍ വ്യോമ പ്രതിരോധ സംവിധാനം ഇവയെ കണ്ടെത്തി തകര്‍ത്തതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനാ റിപോര്‍ട്ട് ചെയ്തു.

ദമസ്‌കസിനുനേരെ ഇസ്രായേല്‍  മിസൈല്‍ ആക്രമണം

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു നേരേ ഇസ്രായേല്‍ നിരവധി മിസൈലുകള്‍ തൊടുത്തു. സിറിയന്‍ വ്യോമ പ്രതിരോധ സംവിധാനം ഇവയെ കണ്ടെത്തി തകര്‍ത്തതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനാ റിപോര്‍ട്ട് ചെയ്തു. മിസൈലുകളില്‍ ഭൂരിഭാഗവും സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം തര്‍ത്തെങ്കിലും മിസൈലുകളിലൊന്ന് ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭരണശാലയില്‍ പതിച്ചതായും സന റിപോര്‍ട്ട് ചെയ്തു.

പകല്‍ 11.15ഓടെയായിരുന്നു ആക്രമണം. അതേസമയം, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ലെന്ന് സിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. മിസൈലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സന ന്യൂസ് ഏജന്‍സി പുറത്തുവിട്ടു. ഒരു റോക്കറ്റിന്റെ സ്‌ഫോടനവും വീഡിയോവില്‍ വ്യക്തമാണ്. ഇസ്രായേലി പോര്‍വിമാനങ്ങളാണ് മിസൈല്‍ വിക്ഷേപിച്ചത്.

RELATED STORIES

Share it
Top