- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണക്കിറ്റിലെ ശർക്കരവരട്ടിയുടെ പേരിൽ സിപിഎമ്മിൽ സസ്പെൻഷൻ
ശർക്കരവരട്ടിയുമായി ബന്ധമില്ലെന്ന് കാണിച്ച് ജില്ലാ കലക്ടർക്കും കുടുംബശ്രീ ജില്ലാ മിഷനും ‘ഭാഗ്യധാര’ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട് പരാതി നൽകിയതോടെയാണ് വിവാദം കൊഴുത്തത്.

ചെറുവത്തൂർ: ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശർക്കരവരട്ടിയെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സി.പി.എം. മാണിയാട്ട് ലോക്കൽ കമ്മിറ്റി അംഗം പി.ടി. അനിതയെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. മാണിയാട്ട് ബ്രാഞ്ച് അംഗം ടി വി ബാലനെ താക്കീത് ചെയ്തു.
ജില്ലയിൽ പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്ത ഓണക്കിറ്റിൽ പിലിക്കോട് പഞ്ചായത്ത് മാണിയാട്ട് വാർഡിലെ ഭാഗ്യധാര കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയെത്തിയതാണ് പാർട്ടി നേതാക്കൾക്കെതിരായ നടപടിയിൽ കലാശിച്ചത്. ശർക്കരവരട്ടിയുമായി ബന്ധമില്ലെന്ന് കാണിച്ച് ജില്ലാ കലക്ടർക്കും കുടുംബശ്രീ ജില്ലാ മിഷനും 'ഭാഗ്യധാര' കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട് പരാതി നൽകിയതോടെയാണ് വിവാദം കൊഴുത്തത്.
പി ടി അനിത അംഗമായ 'ഭാഗ്യധാര' കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടിയാണ് കിറ്റിലുണ്ടായിരുന്നത്. കുടുംബശ്രീക്ക് കീഴിലെ അനിതയുടെ വ്യക്തിഗത സംരംഭത്തിന്റെ രജിസ്‌ട്രേഷൻ നമ്പരുപയോഗിച്ചാണ് ശർക്കരവരട്ടി കിറ്റിലെത്തിയത്. എന്നാലിത് പിലിക്കോട് പഞ്ചായത്ത് അധികൃതർക്കും കുടുംബശ്രീ സിഡിഎസിനും 'ഭാഗ്യധാര' കുടുംബശ്രീ ഭാരവാഹികൾക്കും അറിവുണ്ടായിരുന്നില്ല.
കുടുംബശ്രീയുടെ പേരിൽ വ്യാജ ലേബലുണ്ടാക്കി ശർക്കരവരട്ടി സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയതായിരിക്കാമെന്നാണ് 20 പേർ ഒപ്പിട്ട പരാതി. ഇതിൽ കുടുംബശ്രീ അംഗമെന്ന നിലയിൽ അനിതയുടെ ഒപ്പുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ കാണിക്കേണ്ട ജാഗ്രതയും സൂക്ഷ്മതയും ഉണ്ടായില്ലായെന്നതാണ് നടപടിക്ക് വഴിവെച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















