പെട്രോള്‍ അളവ് കുറച്ച് തട്ടിപ്പ്; പമ്പുകള്‍ക്കെതിരേ നടപടി വേണമെന്ന് സുപ്രീംകോടതി

ക്രിത്രിമ ചിപ്പുകള്‍ ഘടിപ്പിക്കുന്നതിലൂടെ ഒരു ലിറ്റര്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ അമ്പത് മില്ലി ലിറ്റര്‍ മുതല്‍ നൂറ് മില്ലിവരെ കുറവുവരുത്താന്‍ സാധിക്കുമെന്നാണ് ഹര്‍ജിയിലെ ആരോപണം.

പെട്രോള്‍ അളവ് കുറച്ച് തട്ടിപ്പ്; പമ്പുകള്‍ക്കെതിരേ നടപടി വേണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് പെട്രാളിന്റെ അളവില്‍ കുറവ് വരുത്തി തട്ടിപ്പ് നടത്തുന്ന പമ്പുകള്‍ക്കെതിരേ നടപടി വേണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അഭിഭാഷകനായ അമിത് സാഹ്നി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണിത്. ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തിനും പെട്രോളിയം മന്ത്രാലയത്തിനും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

നിശ്ചിത തുകയ്ക്ക് വാഹനത്തില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ ഉപഭോക്തവിന്റെ സമീപനം മനസിലാക്കി വ്യത്യാസം വരുത്തുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ കൊള്ളയ്‌ക്കെതിരേ മിന്നല്‍ പരിശോധന നടത്താന്‍ പെട്രാളിയം മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. കൂടാതെ പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന കറുത്ത പൈപ്പിന് പകരം സുതാര്യമായ പൈപ്പ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ കടന്നുപോകുന്നത് കാണാന്‍ സാധിക്കും. നിശ്ചിത അളവിലുള്ള ഇന്ധനം ആദ്യം സുതാര്യമായ പാത്രത്തിലേക്ക് മാറ്റിയശേഷം വാഹനത്തില്‍ നിറയ്ക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണം' ഹര്‍ജിക്കാരനായ സാഹ്നി ആവശ്യപ്പെടുന്നു.

ക്രിത്രിമ ചിപ്പുകള്‍ ഘടിപ്പിക്കുന്നതിലൂടെ ഒരു ലിറ്റര്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ അമ്പത് മില്ലി ലിറ്റര്‍ മുതല്‍ നൂറ് മില്ലിവരെ കുറവുവരുത്താന്‍ സാധിക്കുമെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇത്തരത്തില്‍ കൃത്രിമം നടത്തുന്നതിനായി മൈക്രോചിപ്പുകള്‍ നിര്‍മിച്ചു നല്‍കുന്നവരെ മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിടികൂടിയിരുന്നു. പതിനായിരം രൂപ മുതലാണ് കൃത്രിമ ചിപ്പുകള്‍ക്ക് വില ഈടാക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നത്.
RELATED STORIES

Share it
Top