Sub Lead

രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച പരാതി സുപ്രിം കോടതി തള്ളി

രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച പരാതി സുപ്രിം കോടതി തള്ളി
X

ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ള രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതി സുപ്രിംകോടതി തള്ളി. ചില കമ്പനികളുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നു കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേസ് തള്ളുകയായിരുന്നു. ഏതെങ്കിലും കമ്പനി ഏതെങ്കിലും കടലാസില്‍ രാഹുലിനു ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതിയാല്‍ അദ്ദേഹം ബ്രിട്ടീഷുകാരനാകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇപ്പോള്‍ ഈ ഹരജിയുടെ ആവശ്യമില്ലെന്നു വ്യക്തമാക്കിയ കോടതി, രാജ്യത്തെ എല്ലാ ജനങ്ങളും പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നുവെന്നും ഇതൊരു തെറ്റല്ലെന്നും വ്യക്തമാക്കി. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നു ആരോപിച്ചു 2017ല്‍ സുബ്രഹ്മണ്യന്‍ സ്വാമി ആഭ്യന്തരമന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മെയ് ഒന്നിന് ആഭ്യന്തരമന്ത്രാലയം രാഹുല്‍ഗാന്ധിക്ക് നോട്ടീസ് അയച്ചക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it