- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: പി കെ ശ്യാമളയ്‌ക്കെതിരേ തെളിവില്ലെന്ന് അന്വേഷണസംഘം
അതിനിടെ, സാജന്റെ ആത്മഹത്യയില്‍ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എം കെ ഗിരീഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് നാളെ പരിഗണിക്കും.
കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിയതില്‍ മനംനോന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരേ കേസെടുക്കാന്‍ തെളിവില്ലെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഉദ്യോഗസ്ഥ വീഴ്ച ഉറപ്പിക്കുമ്പോഴും ചെയര്‍പേഴ്‌സണ്‍ നേരിട്ട് തടസ്സം സൃഷ്ടിച്ചെന്ന വാദത്തിനു ബലമേകുന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചില്ലെന്നാണ് പോലിസ് നല്‍കുന്ന സൂചന. മരണപ്പെട്ട സാജന്റെ ഡയറി കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ പി കെ ശ്യാമളയുടെ പേരോ സൂചനയോ ഉണ്ടായിരുന്നില്ല. മാത്രമല്ല, സാജന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലും ഉദ്യോഗസ്ഥരെയാണ് കുറ്റപ്പെടുത്തുന്നത്. നഗരസഭാ അധികൃതരെ കുറിച്ചു കാര്യമായ പരാമര്‍ശങ്ങളൊന്നും അതിലുമില്ല. തന്നെ സഹായിച്ചവരെന്ന പേരില്‍ പി ജയരാജന്‍, സിപിഎം നേതാവ് അശോകന്‍, ജെയിംസ് മാത്യു എംഎല്‍എ, കെ സുധാകരന്‍ എന്നിവരുടെ പേരുകള്‍ സാജന്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ചില വികസന വിരോധികളാണ് നായനാരുടെ നാട്ടില്‍ എന്റെ സ്വപ്‌നപദ്ധതി തകര്‍ത്തതെന്നു ഡയറിയില്‍ കുറിച്ചെങ്കിലും ആരെ കുറിച്ചാണെന്ന സൂചനയൊന്നുമില്ല. ഡിവൈഎസ്പി എ വി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസന്വേഷിക്കുന്നത്. നേരത്തെ, അന്വേഷണ സംഘത്തെ തള്ളിയ പ്രതിപക്ഷം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെങ്കിലും കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സാജന്റെ ഡയറിക്കു പുറമെ, കഴിഞ്ഞ ദിവസം ആന്തൂര്‍ നഗരസഭാ ഓഫിസിലും സംഘം പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഏതായാലും കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്യാമളയ്‌ക്കെതിരേ സാജന്റെ ഭാര്യയും കുടുംബാഗങ്ങളും രംഗത്തെത്തുകയും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. അതിനിടെ, സാജന്റെ ആത്മഹത്യയില്‍ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള എം കെ ഗിരീഷാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് നാളെ പരിഗണിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















