Latest News

സിപിഐ ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കി

സിപിഐ ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കി
X

കോട്ടയം: വൈക്കത്ത് തലയാഴം സിപിഐ ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. കര്‍ഷകനായ ചെല്ലപ്പന്‍ പുളിക്കശേരിയാണ് മരിച്ചത്. തലയാഴത്തുള്ള സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. സിപിഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗം നശിപ്പിച്ചെന്ന് ഇയാള്‍ പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ സിപിഐ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍ഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു. പോലിസ് സ്ഥലത്തെത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. മരണകാരണം വ്യക്തമല്ല.

Next Story

RELATED STORIES

Share it