- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല യുവതി പ്രവേശന വിധി തെറ്റ്; കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ ഔദ്യോഗികമായി അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച 246 പേജുള്ള വാദമുഖങ്ങളിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നിലപാടുള്ളത്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ ആചാരത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം വാദിച്ചു
വിശ്വാസപരമായ കാര്യങ്ങളിൽ കോടതികൾ തീർപ്പ് കൽപ്പിക്കരുത്. യുവതി പ്രവേശനം അനുവദിക്കുന്നത് ആരാധനാലയത്തിന്റെ സ്വഭാവത്തെ ബാധിക്കും. യുവതി പ്രവേശനത്തിൽ നേരിട്ട് നിലപാട് വ്യക്തമാക്കാതെ, മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് കേരളത്തിന്റെ നിർദേശം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസിൽ പുനപ്പരിശോധനാ വാദം കേൾക്കുന്നത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എം എം. സുന്ദരേഷ് തുടങ്ങിയവരടങ്ങുന്ന വിപുലമായ ബെഞ്ച് ഇന്ന് മുതൽ വാദം ആരംഭിക്കും. പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്ന സർക്കാർ, എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ സമയം തേടിയിട്ടുണ്ട്.
യുവതി പ്രവേശനത്തെ എതിർത്താണ് ദേവസ്വം ബോർഡിന്റെയും നീക്കം. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ബോർഡിനായി ഹാജരാകും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















