Latest News

രാജ്യത്ത് വ്യാജ ജീവൻരക്ഷാ മരുന്നുകൾ വ്യാപകം; 3,104 വ്യാജ സാമ്പിളുകൾ കണ്ടെത്തി

രാജ്യത്ത് വ്യാജ ജീവൻരക്ഷാ മരുന്നുകൾ വ്യാപകം; 3,104 വ്യാജ സാമ്പിളുകൾ കണ്ടെത്തി
X

ന്യൂഡൽഹി: രാജ്യത്ത് ജീവൻരക്ഷാ മരുന്നുകൾക്കിടയിലും വ്യാജ ഉൽപ്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞ സാമ്പത്തികവർഷം പരിശോധിച്ച 1,16,324 സാമ്പിളുകളിൽ 3,104 എണ്ണം ഗുണനിലവാരമില്ലാത്തതും, 245 എണ്ണം പൂർണമായും വ്യാജവുമാണെന്ന് റിപോർട്ട്‌ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് കഫ് സിറപ്പുകളിൽ 3,349 സാമ്പിളുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.

ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ ഫാർമസി നടത്തിവന്ന നിഖിൽ അറോറ (47) വ്യാജമരുന്ന് മൊത്തക്കച്ചവട കേസിൽ അറസ്റ്റിലായി. ഇയാൾ ഫാർമസിയിലൂടെ വർഷംതോറും 3.5 മുതൽ 5 കോടി രൂപവരെ അനധികൃതമായി സമ്പാദിച്ചിരുന്നുവെന്നാണ് പോലിസിന്റെ കണ്ടെത്തൽ. ഉത്തർപ്രദേശിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ മുഴുവൻ വ്യാജ മരുന്ന് സാമ്പിളുകളും കണ്ടെത്തി. 1,20,535 വ്യാജ ഗുളികകളും 50 കോടി രൂപയുടെ വ്യാജ ജിഎസ്ടി ബില്ലുകളും പിടിച്ചെടുത്തു.

Next Story

RELATED STORIES

Share it