- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ആഗോള ഭക്ഷ്യസുരക്ഷക്കും ഊർജ്ജ വിതരണത്തിനും കാരണമായേക്കാം - ബഹ്‌റയ്ൻ

മനാമ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാൻ ഉയർത്തുന്ന ഭീഷണി തുടരുകയാണെങ്കിൽ, അത് ആഗോള സുരക്ഷയെയും ഭക്ഷ്യലഭ്യതയെയും ഗൗരവമായി ബാധിക്കുമെന്ന് ബഹ്‌റയ്ൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി മുന്നറിയിപ്പ് നൽകി.
ഇത് പ്രാദേശിക തർക്കമായി മാത്രം കാണാനാകില്ലെന്നും ലോകം മുഴുവൻ നേരിടുന്ന അടിയന്തര പ്രതിസന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28 മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതത്തിൽ 90 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
വളത്തിന്റെ ലഭ്യത കുറയുന്നത് കാർഷിക മേഖലയെ തകർക്കാൻ ഇടയാക്കുമെന്നും, ഇതോടെ ലോകമെമ്പാടും പട്ടിണി വർധിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തലുകൾ പ്രകാരം ഏകദേശം 4.5 കോടി ആളുകൾ പുതുതായി പട്ടിണിയിലേക്ക് തള്ളപ്പെടാൻ സാധ്യതയുണ്ട്. അറബ് ലോകത്ത് മാത്രം 40 ലക്ഷം പേർക്ക് ദാരിദ്ര്യ ഭീഷണിയും നിലനിൽക്കുന്നു.
ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ, ബഹ്റയ്ൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ടെന്നും, 136 രാജ്യങ്ങളുടെ പിന്തുണയോടെ പാസായ 2817-ാം നമ്പർ പ്രമേയം ഇറാൻ ലംഘിച്ചുവെന്നും മന്ത്രി ആരോപിച്ചു.
“ഹോർമുസ് കടലിടുക്ക് ആഗോള സമ്പത്താണ്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ ശക്തമായ നടപടി ആവശ്യമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ഊർജ്ജം, മരുന്ന്, ഭക്ഷണം, വളം എന്നിവയുടെ വിതരണത്തിൽ ഉണ്ടായിരിക്കുന്ന തടസ്സങ്ങൾ ലോകത്തിന്റെ തെക്കൻ മേഖലയിലുള്ള രാജ്യങ്ങളെയാണ് കൂടുതൽ ബാധിക്കുന്നതെന്നും, പ്രശ്നപരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മ
Heading
Content Area
ന്ത്രി അഭ്യർഥിച്ചു. നിലവിൽ സുരക്ഷാ സമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്റയ്ൻ, വിഷയത്തിൽ അന്താരാഷ്ട്ര സഹകരണത്തിന് ശ്രമങ്ങൾ തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















