Kerala

ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണം: രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണം: രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
X

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ മെഡിക്കല്‍ കോളേജില്‍ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോക്ടര്‍ എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ സംഗീത എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അന്വേഷണസമിതിയേയും രൂപീകരിച്ചു.

സംഭവത്തില്‍ വകുപ്പ് മേധാവിക്ക് എതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് വകുപ്പ് മേധാവിയില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു. നിറത്തിന്റെ പേരില്‍ കടുത്ത അധിക്ഷേപമാണ് നിതിന്‍ രാജ് നേരിട്ടത്. നിതിനെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്നും സീനിയേഴ്സില്‍ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാന്‍ കാരണമായെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയി നിന്നും ചാടി നിധിന്‍ രാജ് ജീവനൊടുക്കിയത്. ഇന്ന് നിതിന്‍ രാജ് വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. വൈകുന്നേരം മൂന്ന് മണി വരെ സംസാരിച്ചിരുന്നു എന്നും കുടുംബം പറഞ്ഞു.






Next Story

RELATED STORIES

Share it