Sub Lead

'കരണം അടിച്ചുപൊളിക്കും' ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി; ശോഭക്കെതിരേ പരാതി നല്‍കിയ ബിന്ദുവിനെ ബിജെപി സസ്‌പെന്റ് ചെയ്തു

കരണം അടിച്ചുപൊളിക്കും ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി; ശോഭക്കെതിരേ   പരാതി നല്‍കിയ ബിന്ദുവിനെ ബിജെപി സസ്‌പെന്റ് ചെയ്തു
X

തിരുവനന്തപുരം: പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടര്‍ച്ചയായി ശോഭ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട് പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിന്ദുവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ശോഭ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണ് ബിന്ദു പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം വിളിച്ചെന്നും 'കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി'യെന്നും ബിന്ദു വിനയകുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പാലക്കാട് വോട്ടിന് നോട്ട് വിവാദത്തിലാണ് ബിന്ദുവും ശോഭയും തമ്മില്‍ കോര്‍ത്തത്. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ, ഭീഷണിപ്പെടുത്തുന്ന ഓഡിയോ ആണ് ഇവര്‍ പുറത്തുവിട്ടത്. അസഭ്യം വിളിച്ചെന്നും 'കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി'യെന്നും ബിന്ദു വിനയകുമാര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. വോട്ടിന് പണം നല്‍കിയ സംഭവം തന്റെ തലയിലാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഫോണ്‍ സംഭാഷണമടക്കമാണ് പരാതി നല്‍കിയത്. ശോഭ സുരേന്ദ്രന്‍ പക്ഷത്തെ എതിര്‍ത്തതിന്റെ വൈരാഗ്യമാണ് വോട്ടിന് പണം നല്‍കിയെന്ന കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണമെന്ന് ബിന്ദു പറയുന്നു. കുറ്റം ആരുടെയെങ്കിലും മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമെന്നും ആരോപണമുണ്ട്. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ പണപ്പിരിവ് നടത്തുന്നെന്നും ആരോപിച്ചിട്ടുണ്ട്. ശോഭ പക്ഷത്തേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് തയ്യാറാകാതെ ഇരുന്നതാണ് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് ബിന്ദു പറയുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ശോഭ സുരേന്ദ്രന്‍, സ്വന്തം പക്ഷക്കാരെ തിരുകി കയറ്റുന്നു എന്നാരോപിച്ചുകൊണ്ട് ബിന്ദു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇത് പിന്നീട് ബിജെപി നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഓഡിയോ പുറത്തുവിട്ടുകൊണ്ട് പരാതിയും പരസ്യ വിമര്‍ശനവും നടത്തിയതോടെയാണ് ബിന്ദുവിനെതിരെ നടപടിയിലേക്ക് ബിജെപി നേതൃത്വം കടന്നത്.



Next Story

RELATED STORIES

Share it