Latest News

പവർ പ്ലാന്റുകൾക്ക് സമീപം മനുഷ്യച്ചങ്ങല തീർക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് ഇറാൻ

പവർ പ്ലാന്റുകൾക്ക് സമീപം മനുഷ്യച്ചങ്ങല തീർക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് ഇറാൻ
X

തെഹ്‌റാൻ : ഏപ്രിൽ ഏഴിന് രാജ്യത്തുടനീളമുള്ള വൈദ്യുത നിലയങ്ങൾക്ക് സമീപം മനുഷ്യച്ചങ്ങല തീർക്കാൻ ഇറാൻ സർക്കാർ തങ്ങളുടെ പൗരന്മാരോട്, പ്രത്യേകിച്ച് യുവാക്കൾ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവരോട് അഭ്യർഥിച്ചു.

യുഎസ് ആക്രമണങ്ങളിൽ നിന്ന് പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ പറഞ്ഞു.

"പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് നമ്മൾ എല്ലാവരും കൈകോർത്ത് പറയും," ഇറാന്റെ യുവജന-കായിക ഉപമന്ത്രി അലിറേസ റഹിമി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി.

Next Story

RELATED STORIES

Share it